ദോഹ: യാത്രക്കാർക്ക് വേറിട്ടൊരു സംഗീതാനുഭവം സമ്മാനിക്കുന്നതിനായി ഖത്തർ എയർവേയ്‌സ് പുതിയ ഇൻഫ്ലൈറ്റ് സംഗീതശേഖരമായ ‘ബർഗണ്ടി സിംഫണി’ (Burgundy Symphony) അവതരിപ്പിച്ചു. ലോകപ്രശസ്ത ഓസ്‌കാർ ജേതാവായ സംഗീതസംവിധായകൻ ഹാൻസ് സിമ്മറാണ് ഈ സംഗീതം ഒരുക്കിയത്. നവംബർ 6-ന് ദോഹയിൽ നടന്ന ചടങ്ങിലായിരുന്നു ഔദ്യോഗിക അവതരണം.
യാത്രയുടെ ആവേശം, ആകാശത്തിന്റെ ശാന്തത, പുതിയ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തുന്നതിന്റെ സന്തോഷം, സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തുമ്പോഴുള്ള വൈകാരികത എന്നിവയാണ് സംഗീതത്തിന് പ്രചോദനമായത്. അഞ്ച് വ്യത്യസ്ത സംഗീതരചനകൾ ഉൾപ്പെടുന്ന ഈ ശേഖരത്തിൽ ഖത്തറിന്റെ സമ്പന്നമായ സംസ്കാരത്തിനും പൈതൃകത്തിനും പ്രത്യേക സ്ഥാനമുണ്ട്.
പ്രത്യേകിച്ച് ‘An Ode to Qatar’ എന്ന സംഗീതരചനയിലൂടെ ഖത്തറിന്റെ ചരിത്രവും പാരമ്പര്യവും ആധുനികതയും സംഗീതത്തിലൂടെ ലോകത്തിന് പരിചയപ്പെടുത്തുകയാണ്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രശസ്തമായ ‘ദി ഓർച്ചാർഡ്’ എന്ന ഇൻഡോർ ഗാർഡനും സംഗീതത്തിന് പ്രചോദനമായിട്ടുണ്ട്.
യാത്ര എന്നത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുക മാത്രമല്ല, മനോഹരമായ അനുഭവങ്ങൾ സ്വന്തമാക്കുക കൂടിയാണെന്ന ആശയമാണ് പുതിയ സംഗീതത്തിലൂടെ ഖത്തർ എയർവേയ്‌സ് മുന്നോട്ടുവയ്ക്കുന്നത്. നവംബർ 6 മുതൽ യാത്രക്കാർക്ക് ഈ സംഗീതശേഖരം ആസ്വദിക്കാനാകും.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
