ടെലഗ്രാമിന് വിലക്ക്

1q 19

അമ്മന്‍: രാജ്യത്ത് ടെലിഗ്രാം ആപ്ലിക്കേഷന് വിലക്കേര്‍പ്പെടുത്തിയതായി ജോര്‍ദാന്‍ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് അറിയിച്ചതായി നൈറൂസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തീവ്രവാദവും മൗലികവാദവും പ്രചരിപ്പിക്കുന്നതിനും, സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നതിനും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കപ്പെടുന്ന സാഹചര്യം നേരിടുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും ഡയറക്ടറേറ്റ് അറിയിച്ചു. ഇത്തരം പ്രവണതകള്‍ സമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാവുകയും ദേശീയ സുരക്ഷയെ ബാധിക്കുകയും ചെയ്യുന്നുവെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

വിവിധ പ്രാദേശിക ആശയവിനിമയ ശൃംഖലകള്‍ വഴി സന്ദേശങ്ങള്‍ അയക്കുന്നതിനും സ്വീകരിക്കുന്നതിനും, സംഭാഷണങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനും ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടതിനെത്തുടര്‍ന്നാണ് പ്രഖ്യാപനം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Jordan’s Public Security Directorate announced on Monday that it has blocked the Telegram application in the Kingdom, according to the Nairooz News Agency. The directorate explained that the decision comes within the framework of addressing the use of digital platforms in spreading extremism and radicalism and facilitating the commission of cybercrimes, which threatens the security of society and affects national security. The announcement came after complaints from users who faced difficulties sending and receiving messages and downloading conversations across several local communication networks.

You May Also Like