ഖത്തര്‍ തണുക്കുന്നു, വിവിധയിടങ്ങളില്‍ താപനില 17°C വരെ എത്തും

1q 17

ദോഹ: ഖത്തറില്‍ കാലാവസ്ഥ മാറുന്നു. ഇന്ന്, നവംബര്‍ 16 തിങ്കളാഴ്ച ഖത്തറിലെ ചില ഭാഗങ്ങളില്‍ താപനില 17°C വരെ കുറയാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. പകല്‍ സമയത്ത് മിതമായ കാലാവസ്ഥയും രാത്രിയില്‍ താരതമ്യേന തണുത്ത അന്തരീക്ഷവുമായിരിക്കും അനുഭവപ്പെടുക.

കാലാവസ്ഥാ വകുപ്പിന്റെ ദൈനംദിന റിപ്പോര്‍ട്ട് പ്രകാരം, മിസൈദ്, അബു സംറ എന്നിവിടങ്ങളില്‍ കുറഞ്ഞ താപനില 17°C-ഉം, അല്‍ ഖോറില്‍ 18°C-ഉം, ദോഹ, ദുഖാന്‍, അല്‍ വക്ര, അല്‍ റുവൈസ് എന്നിവിടങ്ങളില്‍ 21°C-ഉം ആയിരിക്കും. പകല്‍ സമയത്ത് ദോഹ, അല്‍ വക്ര, മിസായിദ് എന്നിവിടങ്ങളില്‍ ഉയര്‍ന്ന താപനില 28°C വരെയും, അല്‍ ഖോറില്‍ 27°C-ഉം, അബു സംറയില്‍ 26°C-ഉം, ദുഖാന്‍, അല്‍ റുവൈസ് എന്നിവിടങ്ങളില്‍ 25°C-ഉം ആയിരിക്കും.

കടലില്‍ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് 10 മുതല്‍ 20 നോട്ട് (KT) വരെ വേഗതയില്‍ കാറ്റ് വീശാനും, ചില സമയങ്ങളില്‍ കാറ്റിന്റെ വേഗത 25 നോട്ട് വരെ ഉയരാനും സാധ്യതയുണ്ട്. കടലില്‍ തിരമാലകളുടെ ഉയരം 3 മുതല്‍ 6 അടി വരെയായിരിക്കും, പകല്‍ സമയത്ത് ഇത് 8 അടി വരെ ഉയര്‍ന്നേക്കാം. കരയോടടുത്തുള്ള കടല്‍ഭാഗങ്ങളില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് 5 മുതല്‍ 15 നോട്ട് വരെ വേഗതയില്‍ വീശും; ചിലയിടങ്ങളില്‍ കാറ്റിന്റെ വേഗത 25 നോട്ട് വരെ ഉയര്‍ന്നേക്കാം. കരയോടടുത്തുള്ള കടല്‍ഭാഗങ്ങളില്‍ തിരമാലകളുടെ ഉയരം 1 മുതല്‍ 4 അടി വരെയായിരിക്കും, പകല്‍ സമയത്ത് ഇത് 5 അടി വരെ ഉയര്‍ന്നേക്കാം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Temperatures are expected to drop to 17°C in parts of Qatar on Monday, November 16, 2026, as the Qatar Meteorology Department (QMD) forecasts moderate daytime weather and relatively cold conditions overnight. According to the department's daily forecast, minimum temperatures will reach 17°C in Mesaieed and Abu Samra, 18°C in Al Khor, and 21°C in Doha, Dukhan, Al Wakrah and Al Ruwais. Daytime temperatures will reach a maximum of 28°C in Doha, Al Wakrah and Mesaieed, 27°C in Al Khor, 26°C in Abu Samra, and 25°C in Dukhan and Al Ruwais.

You May Also Like