അല്‍ വക്ര, അല്‍ റയ്യാന്‍ എന്നിവിടങ്ങളിലെ രണ്ട് റെസ്റ്റോറന്‍റുകള്‍ക്ക് പൂട്ടുവീണു

1q 20

ദോഹ: ഖത്തറില്‍ ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച രണ്ട് റെസ്‌റ്റോറന്റുകള്‍ കൂടി അടപ്പിച്ചു. മനുഷ്യര്‍ക്ക് കഴിക്കാവുന്ന ഭക്ഷണത്തെ നിയന്ത്രിക്കുന്ന 1990-ലെ 8-ാം നമ്പര്‍ നിയമം (2014ലെ 4-ാം നമ്പര്‍ നിയമപ്രകാരം ഭേദഗതി വരുത്തിയത്) ലംഘിച്ചതിന് അല്‍ വക്ര, അല്‍ റയ്യാന്‍ എന്നിവിടങ്ങളിലെ രണ്ട് റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.

നിയമലംഘനം നടത്തിയ ഭക്ഷണശാലകളുടെ പട്ടിക പ്രകാരം, അല്‍ വുകൈര്‍ + അല്‍ മഷാഫ് + അല്‍ തുമാമ മേഖലയിലുള്ള ഒരു റെസ്റ്റോറന്റ് 15 ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചുപൂട്ടാനാണ് അല്‍ വക്ര മുനിസിപ്പാലിറ്റി ഉത്തരവിട്ടത്. ശുചിത്വമില്ലാത്ത സാഹചര്യങ്ങളില്‍ ഭക്ഷണം തയ്യാറാക്കിയത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. ശുചിത്വമില്ലാത്ത സാഹചര്യങ്ങളില്‍ ഭക്ഷണം തയ്യാറാക്കിയതിന് അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിയും ഒരു റെസ്റ്റോറന്റ് 10 ദിവസത്തേക്ക് പൂര്‍ണ്ണമായും അടച്ചുപൂട്ടി.

കേടായതോ, കേടുപാടുകള്‍ സംഭവിച്ചതോ, മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതോ ആയ ഭക്ഷണസാധനങ്ങള്‍ കൈകാര്യം ചെയ്യുന്നത് നിയമലംഘനമാണെന്നും മുനിസിപ്പാലിറ്റി മന്ത്രാലയം വ്യക്തമാക്കി. ശുചിത്വമില്ലാത്ത സാഹചര്യങ്ങളിലോ രീതികളിലോ ഭക്ഷണം തയ്യാറാക്കുകയോ, സംസ്‌കരിക്കുകയോ, സൂക്ഷിക്കുകയോ ചെയ്യുന്നത് മേല്‍പ്പറഞ്ഞ നിയമത്തിന്റെ ലംഘനമായി കണക്കാക്കപ്പെടുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Ministry of Municipality announced the closure of two restaurants for violating Law No. 8 of 1990 regulating the control of human food, as amended by Law No. 4 of 2014. She explained - according to the link to the list of violating food establishments - that Al Wakrah Municipality issued a decision to completely close a restaurant in the “Al Wukair + Al Mashaf + Al Thumama” area for 15 days because the food was prepared in unsanitary conditions. Al Rayyan Municipality also closed a restaurant completely for 10 days for preparing food in unsanitary conditions. The Ministry of Municipality indicated that the violation of trading in spoiled, damaged or unfit food for human consumption occurs if it has been prepared, processed or stored in unsanitary conditions or ways, which is a violation of the provisions of the aforementioned law.

You May Also Like

  • മലയാളി റെസ്റ്റോറന്റ് ഉൾപ്പെടെ 3 കടകൾ അടച്ചുപൂട്ടി

  • ഖത്തര്‍ തണുക്കുന്നു, വിവിധയിടങ്ങളില്‍ താപനില 17°C വരെ എത്തും

  • സീലൈൻ ക്ലിനിക് ഏപ്രിൽ വരെ