മോദി – ട്രംപ് കൂടിക്കാഴ്ച നാളെ

InShot 20261116 221334336

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നാളെ കൂടിക്കാഴ്ച നടത്തിയേക്കും. ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായാവും കൂടിക്കാഴ്ച്ച നടക്കുക. കിഴക്കൻ ഏഷ്യൻ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി മനിലയിൽ എത്തിയത്.

ഇന്ത്യ-യുഎസ് വ്യാപാര കരാർ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വഴികൾ ചർച്ചയാവും. അമേരിക്ക, റഷ്യ, ചൈന ഉച്ചകോടി നടക്കുന്നതിന് മുമ്പാണ് ഡൊണാൾഡ് ട്രംപ് മനിലയിൽ എത്തുന്നത്. നാളെ കിഴക്കൻ ഏഷ്യൻ ഉച്ചകോടിയിൽ ഇന്ത്യ-ആസിയാൻ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ആസിയാൻ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം ശക്തമാക്കുന്നതിന് ചർച്ചകൾ നടക്കും. ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ ചേർന്നുള്ള ക്വാഡ് കൂട്ടായ്മയുടെ യോഗം കഴിഞ്ഞ വർഷം നടന്നിരുന്നില്ല. ഈ വർഷം ഇന്ത്യയിൽ നടക്കേണ്ട ഉച്ചകോടി നാളെ മനിലയിൽ നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like