ഖത്തറില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്കുള്ള ഫീസുകളുടെ പരിധി നിശ്ചയിച്ച് സെന്‍ട്രല്‍ ബാങ്ക്

1q 21

ദോഹ: ഖത്തറില്‍ വ്യക്തികളില്‍ നിന്നം ചെറുകിട ബിസിനസുകളില്‍ നിന്നും ബാങ്കുകള്‍ ഈടാക്കുന്ന കമ്മീഷനുകള്‍ക്കും ഫീസുകള്‍ക്കും ബാങ്ക് ഫീസുകളുടെ പരമാവധി പരിധി നിശ്ചയിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് മാര്‍ഗ്ഗരേഖ പുറത്തിറക്കി. സാമ്പത്തിക മേഖലയില്‍ ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

‘തേര്‍ഡ് ഫിനാന്‍ഷ്യല്‍ സെക്ടര്‍ സ്ട്രാറ്റജി'(Third Financial Sector Strategy) യുടെ ഭാഗമായാണിത്. വ്യക്തികള്‍ക്കും സൂക്ഷ്മ സംരംഭങ്ങള്‍ക്കും ബാങ്കുകള്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് ഈടാക്കുന്ന ഫീസുകളും കമ്മീഷനുകളും, അവരുടെ ആവശ്യങ്ങളും വിപണിയിലെ നിലവിലെ സാഹചര്യങ്ങളും പരിഗണിച്ച് നിര്‍വചിക്കുക എന്നതാണ് മാര്‍ഗ്ഗരേഖയുടെ ലക്ഷ്യം. സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് കാര്യക്ഷമമായും സുസ്ഥിരമായും സേവനങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നതിനൊപ്പം, ഈ വിഭാഗത്തെ ശാക്തീകരിക്കാനും അവരുടെ സാമ്പത്തിക പങ്ക് ശക്തിപ്പെടുത്താനും സഹായിക്കുന്ന ഒരു സംവിധാനത്തിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. വ്യക്തികള്‍ക്കും സൂക്ഷ്മ സംരംഭങ്ങളുടെ ഉടമകള്‍ക്കും സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ മാര്‍ഗ്ഗരേഖ.

നിക്ഷേപങ്ങളും അക്കൗണ്ടുകളും, ഡെബിറ്റ് കാര്‍ഡുകള്‍ (NAPS/Himyan), ക്രെഡിറ്റ് കാര്‍ഡുകള്‍; വായ്പാ സൗകര്യങ്ങള്‍; പണമിടപാടുകള്‍ (ഫണ്ട് ട്രാന്‍സ്ഫറുകള്‍); ചെക്കുകള്‍ എന്നിങ്ങനെ മാര്‍ഗ്ഗരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബാങ്കിംഗ് സേവനങ്ങളെ അഞ്ച് പ്രധാന വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കല്‍, പണം പിന്‍വലിക്കല്‍, ചെക്ക് ബുക്കുകള്‍ നല്‍കല്‍, പണമിടപാടുകള്‍ തുടങ്ങിയവയുടെ ഫീസും മാര്‍ഗരേഖയിലുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
Qatar Central Bank (QCB) has published a regulatory guide titled Guide on Bank Commission and Fee Ceilings Collected from Individuals and Micro-Enterprises to enhance customer protection in the financial sector. This is in line with the Third Financial Sector Strategy, and with its commitment to enhancing transparency, protecting customer rights, and promoting financial inclusion in the State of Qatar.

You May Also Like