ഖത്തറില്‍ സ്വകാര്യ സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും തുടങ്ങാം…അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി

1q 29

ദോഹ: ഖത്തറില്‍ ഇന്ത്യന്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടെ സ്‌കൂളുകളും കിന്റര്‍ ഗാര്‍ട്ടനുകളും തുടങ്ങാന്‍ ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. വിദ്യാഭ്യാസ അവസരങ്ങള്‍ വിപുലീകരിക്കാനും അവയില്‍ വൈവിധ്യം കൊണ്ടുവരാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം. 2027-2028 അധ്യയന വര്‍ഷത്തേക്ക് സ്വകാര്യ സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും സ്ഥാപിക്കുന്നതിനുള്ള ലൈസന്‍സുകള്‍ക്കായി അപേക്ഷകള്‍ ക്ഷണിക്കുന്നതായി വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

അംഗീകൃത വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും അനുസൃതമായിട്ടായിരിക്കും ലൈസന്‍സുകള്‍ അനുവദിക്കുക. ചില പ്രത്യേക വിദ്യാഭ്യാസ പാഠ്യപദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

അപേക്ഷകര്‍ക്ക് നിബന്ധനകള്‍ ബാധകമാണ്. അപേക്ഷകന്‍ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലോ അതിന് കീഴിലുള്ള സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന വ്യക്തിയായിരിക്കരുത്. അപേക്ഷകന് കുറഞ്ഞത് 21 വയസ്സ് പൂര്‍ത്തിയായിരിക്കണം. വ്യക്തിഗത തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണം.

ഇന്ത്യന്‍ പാഠ്യപദ്ധതിക്ക് പുറമെ ദേശീയ നിലവാര മാനദണ്ഡങ്ങള്‍ (National Standards Approach), അമേരിക്കന്‍ പാഠ്യപദ്ധതി, ഇന്റര്‍നാഷണല്‍ ബാക്കലറിയേറ്റ് (IB) പാഠ്യപദ്ധതി ,ഫ്രഞ്ച് പാഠ്യപദ്ധതി ,സിറിയന്‍ പാഠ്യപദ്ധതി, ഈജിപ്ഷ്യന്‍ പാഠ്യപദ്ധതി, ടുണീഷ്യന്‍ പാഠ്യപദ്ധതി, ഫിലിപ്പിനോ പാഠ്യപദ്ധതി, പാകിസ്ഥാനി പാഠ്യപദ്ധതി എന്നിവയ്ക്കാണ് അപേക്ഷയില്‍ മുന്‍ഗണന ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2026 ഡിസംബര്‍ 31 ആണെന്നും മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ‘സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ലൈസന്‍സിംഗ് പ്ലാറ്റ്ഫോം’ (Private Educational Institutions Licensing Platform) വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Ministry of Education and Higher Education announced the opening of applications for licenses to establish private schools and kindergartens for the academic year 2027-2028, in accordance with the approved conditions and requirements, giving priority to a number of educational curricula, as part of the Ministry’s efforts to expand educational options and enhance their diversity to meet the needs of society.

You May Also Like