ദോഹ: ഗള്‍ഫ് മേഖലയില്‍ യുദ്ധമോ സമാധാനമോ അല്ലാത്ത അവസ്ഥ തുടരുന്നത് മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ഖത്തര്‍. നിലവിലെ സാഹചര്യം തുടരുന്നത് ഊര്‍ജ്ജ വിപണികളുടെ സ്ഥിരതയ്ക്കും, ആഗോള ഭക്ഷ്യ സുരക്ഷയ്ക്കും ഭീഷണിയാണെന്നും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ മാജിദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു.
ഖത്തറും തുര്‍ക്കിയും തമ്മില്‍ ഒപ്പുവെച്ച പരസ്പര പ്രതിരോധ കരാര്‍, ഖത്തറിന്റെ ദേശീയ പ്രതിരോധ, സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശകാര്യ മന്ത്രാലയം ഇന്നലെ നടത്തിയ പ്രതിവാര മാധ്യമ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അമേരിക്കയും ഇറാനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി ഖത്തര്‍ മധ്യസ്ഥ ശ്രമങ്ങള്‍ തുടരുന്നുണ്ടെന്ന് അല്‍ അന്‍സാരി അറിയിച്ചു. ‘മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇറാനിയന്‍ പക്ഷവുമായി കൂടിക്കാഴ്ച നടത്തിയതും ഈ ശ്രമങ്ങളുടെ ഭാഗമായാണെന്നും അന്‍സാരി കൂട്ടിച്ചേര്‍ത്തു. എല്ലാ കക്ഷികളോടും സംയമനം പാലിക്കാനും സംഘര്‍ഷം വഷളാക്കാതിരിക്കാനും ഖത്തര്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The continued state of neither war nor peace threatens the security of the Gulf region, the stability of energy markets, and global food security, Advisor to the Prime Minister and Official Spokesperson for the Ministry of Foreign Affairs (MoFA) Dr. Majed bin Mohammed Al-Ansari has said. He also said that the signing of the Mutual Defence Agreement between the State of Qatar and the Republic of Turkiye comes within the framework of efforts to strengthen Qatar’s national defence and security system.
