ദുഖാൻ റോഡിൽ ഗതാഗത നിയന്ത്രണം

InShot 20260926 142706581

ദോഹ: ഖത്തറിലെ ദൂഖാൻ റോഡിൽ ഗതാഗത നിയന്ത്രണമെർപ്പെടുത്തുന്നു. ദുഖാൻ റോഡിലേക്കുള്ള പടിഞ്ഞാറൻ ദിശയിലുള്ള റോഡിലെ വലതുവശത്തെ മൂന്ന് ട്രാക്കുകളിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്‌റാമ) അറിയിച്ചു. 

ഇന്ന്, സെപ്റ്റംബർ 26 ശനിയാഴ്ച മുതൽ സെപ്റ്റംബർ 30 ബുധനാഴ്ച വരെ നിയന്ത്രണം നിലവിലുണ്ടാകും. വാട്ടർ ലൈൻ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും കഹ്‌റാമ വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading