ഖത്തറിൽ കുടുങ്ങിയ യാത്രക്കാരെ സഹായിച്ച് ഇന്ത്യൻ എംബസി

InShot 20260311 213105348

ദോഹ: ഖത്തറിൽ കുടുങ്ങിക്കിടക്കുന്ന 500-ലധികം ഇന്ത്യക്കാരെ സുരക്ഷിതമായി മടക്കിയയച്ചതായി ഖത്തർ ഇന്ത്യൻ എംബസി. 500-ലധികം യാത്രക്കാർ inn മാർച്ച് 11 ബുധനാഴ്ച ഖത്തർ എയർവേയ്‌സ് വിമാനങ്ങളിൽ ഡൽഹിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും യാത്ര ചെയ്തതായി ഇന്ത്യൻ എംബസി അറിയിച്ചു.

നാളെ,  മാർച്ച് 12 ന് ഖത്തർ എയർവേയ്‌സ് ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് രണ്ട് അധിക വിമാനങ്ങൾ സർവീസ് നടത്തുമെന്നും എംബസി അറിയിച്ചു. ഡൽഹിയിലേക്കും മുംബൈയിലേക്കും ഓരോ സർവീസ് വീതമാണ് നടത്തുക.  സഹായങ്ങൾക്കായി ഇന്ത്യൻ എംബസിയുടെ മൂന്ന് 24/7 ഹെൽപ്പ്‌ലൈനുകൾ ലഭ്യമാണെന്നും എംബസി കൂട്ടിച്ചേർത്തു.

ഇന്ത്യൻ പൗരന്മാർക്ക് പാസ്‌പോർട്ട് വേഗത്തിൽ നൽകുന്നതിന് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്നും ഖത്തർ ഇന്ത്യൻ എംബസി അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത്, പാസ്‌പോർട്ട് അപേക്ഷകൾ സ്വീകരിക്കുന്നതിനായി ആഴ്ചയിലെ എല്ലാ ദിവസവും എംബസി തുറന്നിരിക്കും. തത്കാൽ പാസ്‌പോർട്ടുകൾ ഒന്ന് മുതൽ രണ്ട് ദിവസത്തിനുള്ളിൽ വിതരണം ചെയ്യുമെന്നും എംബസി വ്യക്തമാക്കി.

അതേസമയം ഔദ്യോഗിക ചാനലുകൾ നൽകുന്ന അലേർട്ടുകളും മുന്നറിയിപ്പ് സന്ദേശങ്ങളും ഗൗരവമായി കാണാനും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും എംബസി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. തിരിച്ചറിയാത്ത വസ്തുക്കൾ, അവശിഷ്ടങ്ങൾ അല്ലെങ്കിൽ ശകലങ്ങൾ എന്നിവയെ സമീപിക്കരുതെന്നും 999 എന്ന നമ്പറിൽ വിളിച്ച് ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും താമസക്കാർക്ക് നിർദ്ദേശം നൽകി.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading