ദോഹ: ഖത്തറില്‍ ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നത് തടവും കനത്ത പിഴയും ലഭിക്കാവുന്ന ഗുരുതരമായ ഗതാഗത കുറ്റകൃത്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഗതാഗത നിയമത്തിലെ ആര്‍ട്ടിക്കിള്‍ (94) പ്രകാരം, ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നവര്‍ക്ക് ഒരു മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവും 10,000 ഖത്തര്‍ റിയാലില്‍ കുറയാത്തതും 50,000 ഖത്തര്‍ റിയാലില്‍ കൂടാത്തതുമായ പിഴയോ അല്ലെങ്കില്‍ രണ്ട് പിഴകളില്‍ ഏതെങ്കിലും ഒന്നോ ശിക്ഷയായി ലഭിക്കും. സാധുവായ ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്ത വ്യക്തികള്‍ക്ക് ശിക്ഷ ബാധകമാണ്.
അതേസമയം, സാധുവായ ലൈസന്‍സ് ഉണ്ടെങ്കിലും പരിശോധനാ സമയത്ത് നേരിട്ട് ലൈസന്‍സ് കാര്‍ഡ് കൈവശം ഇല്ലാത്തവര്‍ക്ക് ചെക്ക്പോസ്റ്റുകളിലോ ട്രാഫിക് പരിശോധനകളിലോ മെട്രാഷ് ആപ്ലിക്കേഷന്‍ വഴി ലൈസന്‍സ് ഡിജിറ്റലായി ഉപയോഗിക്കാന്‍ കഴിയുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
