ആലപ്പുഴ: ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് മുന്‍ പ്രവാസിയില്‍ നിന്ന് 3 കോടി രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. ഹരിപ്പാട് അരുണപ്പുറം സ്വദേശി ഗോപിനാഥനാണ് തട്ടിപ്പിന് ഇരയായത്. പെരിന്തല്‍മണ്ണ ഏലംകുളം ചിലത്ത് വീട്ടില്‍ അബ്ദുള്‍ നാസറിനെയാണ്(45) പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂണിലാണ് ഗോപിനാഥന്‍ 5,000 രൂപ നിക്ഷേപിച്ച് ട്രേഡിങ് ആരംഭിച്ചത്. തുടര്‍ന്ന് പ്രതി അയച്ചു കൊടുത്ത വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പല തവണയായി 3 കോടി രൂപ അയച്ചു. ഓഗസ്റ്റ് 20നാണ് അവസാനമായി ഒന്നര ലക്ഷം രൂപ നല്‍കിയത്. പണം തിരികെ ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ഗോപിനാഥന്‍ സൈബര്‍ സെല്ലിലും ഹരിപ്പാട് പൊലീസിലും പരാതി നല്‍കുകയായിരുന്നു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക –https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
