ചെന്നൈ: ഇന്‍ഡിഗോ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച ഗവേഷണ വിദ്യാര്‍ത്ഥി പൊലീസ് കസ്റ്റഡിയില്‍. മദ്രാസ് ഐഐടിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ ഹൈദാരബാദ് സ്വദേശി സര്‍ക്കര്‍ ആണ് പിടിയിലായത്. വിമാനം റണ്‍വേയിലേക്ക് നീങ്ങുന്നതിനിടെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. ചെന്നൈയില്‍ നിന്ന് ബംഗാളിലെ ദുര്‍ഗാപുരിലേക്കു പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം. യാത്രക്കാരും ജീവനക്കാരുമടക്കം 164 പേര്‍ വിമാനത്തിലുണ്ടായിരുന്നു.
വിമാനം റണ്‍വേയിലേക്കു നീങ്ങുന്നതിനിടെ കോക്പിറ്റിലെ എമര്‍ജന്‍സി അലാം മുഴങ്ങി. പൈലറ്റിന്റെ നിര്‍ദ്ദേശ പ്രകാരം പരിശോധന നടത്തിയ ജീവനക്കാരണ് എമര്‍ജന്‍സി വാതില്‍ തുറക്കാനുള്ള ശ്രമം കണ്ടെത്തിയത്. വാതിലിനു സമീപത്തെ സീറ്റിലുണ്ടായിരുന്ന ഇയാളെ വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ ഇയാളുടെ ടിക്കറ്റ് റദ്ദാക്കി വിമാനത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
അബദ്ധത്തില്‍ എമര്‍ജന്‍സി ബട്ടണില്‍ അമര്‍ത്തിയതാണെന്നാണ് ഇയാളുടെ വിശദീകരണം. അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
