ദോഹ: ഖത്തറില്‍ ബിരുദധാരികളുടെ തൊഴില്‍ റിക്രൂട്ട്‌മെന്റിനായി തൊഴില്‍ മന്ത്രാലയം ഔഖൂള്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചു. റിക്രൂട്ട്മെന്റ് സേവനങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനും യുവ പ്രതിഭകളെ പ്രയോജനപ്പെടുത്തുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. ഖത്തറിലെ യൂണിവേഴ്‌സിറ്റി ബിരുദധാരികളെ റിക്രൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്കുള്ള നിയമന പ്രക്രിയ കാര്യക്ഷമമാക്കുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ് നൂതന ഡിജിറ്റല്‍ സംരംഭമായ ‘ഔഖൂള്‍’ പ്ലാറ്റ്ഫോം. ഇതിന്റെ ആദ്യ ഘട്ടം ആരംഭിച്ചതായി തൊഴില്‍ മന്ത്രാലയം (MoL) അറിയിച്ചു.
ഗൂഗിള്‍ ക്ലൗഡ്, മന്നായ് ഇന്‍ഫോടെക് എന്നിവയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത പ്ലാറ്റ്ഫോം, അത്യാധുനിക ആഗോള സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതതാണ്. യോഗ്യതയുള്ള പ്രവാസികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള തൊഴിലവസരങ്ങള്‍ നല്‍കുന്നത് ലക്ഷ്യമിട്ടാണിത്. എഐ അധിഷ്ഠിത ചാറ്റ്ബോട്ടാണ് പ്രധാന സവിശേഷത.
ഖത്തറിലെ യൂണിവേഴ്‌സിറ്റി ബിരുദധാരികളെ സ്വകാര്യ മേഖലയിലെ അര്‍ത്ഥവത്തായ കരിയറുകളുമായി ബന്ധിപ്പിക്കുന്നതാണ് പ്ലാറ്റ്‌ഫോമിലൂടെ ലക്ഷ്യമിടുന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
