തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ദിരാ ഗാന്ധിയെ മാതൃകയാക്കണം: ഖത്തര്‍ ഒഐസിസി ഇന്‍കാസ്

1q 131

ദോഹ: പഹല്‍ഗാമില്‍ നടന്ന പൈശാചികമായ തീവ്രവാദി ആക്രമണത്തില്‍ മരണമടഞ്ഞവര്‍ക്ക് ഇന്‍കാസ് ഖത്തര്‍ പാലക്കാട് ജില്ല കമ്മിറ്റി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തീവ്രവാദത്തെ അടിച്ചമര്‍ത്തുന്നതില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നിശ്ചയദാര്‍ഢ്യത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി മാതൃകയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ല പ്രസിഡന്റ് അഭിലാഷ് ചളവറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പഹല്‍ഗാമില്‍ മരണമടഞ്ഞ സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ അംഗങ്ങളേയും നേരിട്ട് സന്ദര്‍ശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ഏകോപിപ്പിക്കണമെന്ന് ഒ ഐ സി സി ഇന്‍കാസ് മുഖ്യ ഉപദേഷ്ടാവ് വിനോദ് വേലിക്കാട് നിര്‍ദ്ദേശിച്ചു. പാലക്കാട് ജില്ല കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സഹകരണത്തോടെ ഓരോ പ്രവാസി കുടുംബങ്ങളെയും ഉള്‍പ്പെടുത്തി പ്രത്യേക സെല്‍ രൂപീകരിക്കുമെന്നും അതിനു കീഴില്‍ വിപുലമായ ഹെല്‍പ് ഡെസ്‌ക് സംവിധാനം ആരംഭിക്കുമെന്നും ജില്ല ജനറല്‍ സെക്രട്ടറി മാഷിക് മുസ്തഫ യോഗത്തില്‍ വ്യക്തമാക്കി.

നാട്ടിലെ ഡിസിസി യൂത്ത് കോണ്‍ഗ്രസ് കെഎസ് യു നേതൃത്വത്തെ പാലക്കാട് ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന പരിപാടിയില്‍ എത്തിക്കുകയും അത് വഴി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ഉള്ള പ്രത്യേക വേദി സജ്ജമാക്കുമെന്ന് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍മാരായ ഉണ്ണിയന്‍കുട്ടി വാഴയില്‍, നിസാര്‍ പട്ടാമ്പി എന്നിവര്‍ പറഞ്ഞു. പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ ഉടന്‍ സംഘടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് സൂചിപ്പിച്ചുകൊണ്ട് ജില്ല ട്രഷറര്‍ യോഗത്തില്‍ നന്ദി രേഖപ്പെടുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading