ഡല്‍ഹി വിമാനത്താവളത്തിലെ ടെര്‍മിനല്‍-2 അടച്ചു

delhi airport

ഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിലെ ടെര്‍മിനല്‍-2 അടച്ചു. ഡല്‍ഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനല്‍ അറ്റകുറ്റപ്പണികള്‍ക്കും മറ്റ് നവീകരണ പ്രവര്‍ത്തികള്‍ക്കുമായി ഇന്ന് മുതല്‍ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. അഞ്ച് മാസക്കാലത്തേക്കാണ് ടെര്‍മിനല്‍ അടച്ചിടുക. ഒരു റണ്‍വേയും നവീകരണത്തിനായി അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്.

ടെര്‍മിനല്‍ 2 വിലുള്ള സര്‍വീസുകള്‍ ടി 1ലേക്കും ടി3ലേക്കുമായി മാറ്റാനാണ് നിലവിലെ തീരുമാനം. 122 പ്രതിദിന സര്‍വീസുകള്‍ ടി1 ലേക്കും ടി3ലേക്കും മാറ്റുമെന്ന് ഇന്‍ഡിഗോ അറിയിച്ചു.

ടെര്‍മിനലിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. യാത്രക്കാരുടെ എണ്ണത്തില്‍ അടുത്ത സാമ്പത്തികവര്‍ഷം വിമാനത്താവളം പരമാവധി പരിധിയിലെത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മെച്ചപ്പെട്ട എയര്‍ ക്വാളിറ്റി ഉറപ്പാക്കാന്‍ പുതിയ ഹീറ്റിങ്, വെന്റിലേഷന്‍, എയര്‍ കണ്ടിഷനിങ് (എച്ച്‌വിഎസി) സംവിധാനവും അഗ്‌നിരക്ഷാ ക്രമീകരണങ്ങളും സ്ഥാപിക്കും.

സൂര്യപ്രകാശം അകത്തേക്ക് പരമാവധി എത്തുന്ന തരത്തിലുള്ള പുതിയ സീലിങ്ങുകള്‍ നിര്‍മിക്കും.സ്മാര്‍ട്ട് വാഷ്‌റൂമുകള്‍, പുതിയ ഫ്‌ലോറിങ്, മെച്ചപ്പെട്ട റോഡ് കണക്ടിവിറ്റി, മുന്‍വശത്ത് കനോപ്പികള്‍ തുടങ്ങിയവ സജ്ജമാക്കും. ഫ്‌ലൈറ്റുകളുടെ വിവരങ്ങള്‍ ലഭ്യമാക്കാനായി പുതിയ എച്ച്ഡി ഫ്‌ലൈറ്റ് ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ സിസ്റ്റം (എഫ്‌ഐഡിഎസ്) സ്ഥാപിക്കും. വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഏപ്രണിലും അറ്റകുറ്റപ്പണികള്‍ നടത്തും. 6 പുതിയ പാസഞ്ചര്‍ ബോര്‍ഡിങ് ബ്രിജുകള്‍ (എയ്‌റോബ്രിജ്) സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading