കരിപ്പൂര്‍: ദുബായില്‍ നിന്ന് പാന്റ്‌സിനുള്ളില്‍ സ്വര്‍ണമിശ്രിതം ഒളിപ്പിച്ചെത്തിയ യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. കോഴിക്കോട് ഉണ്ണികുളം പൂനൂര്‍ സ്വദേശി സഹീഹുല്‍ മിസ്ഫര്‍ (29) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 340 ഗ്രാം സ്വര്‍ണ മിശ്രിതം കണ്ടെടുത്തു.
വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനകള്‍ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ കരിപ്പൂര്‍ പൊലീസാണ് പിടികൂടിയത്. മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണപ്പൊതികള്‍ പാന്റ്‌സിന്റെ അടിഭാഗത്ത് ഒളിപ്പിച്ചാണ് ഇയാള്‍ എത്തിയത്. ഇന്നലെ രാവിലെ 8.15ന് ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ വിമാനത്തിലാണ് ഇയാള്‍ വന്നത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
