ഖത്തറില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

qatar rain

ദോഹ: ഖത്തറില്‍ ഇന്ന്, ബുധനാഴ്ച ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വൈകിട്ട് 6 മണി വരെ കടല്‍ത്തീരത്തെ കാലാവസ്ഥ ആദ്യം മിതമായ താപനിലയും ചിലപ്പോള്‍ ഭാഗികമായി മേഘാവൃതവും ആയിരിക്കും. നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ദൈനംദിന കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ അറിയിച്ചു.

ചില സമയങ്ങളില്‍ ഇടിമിന്നലുണ്ടാകാം, അതേസമയം ദോഹ സിറ്റി ഉള്‍പ്പെടെ ചില പ്രദേശങ്ങളില്‍ നേരിയ മഴ ലഭിച്ചതായി സോഷ്യല്‍ മീഡിയയില്‍ കൂട്ടിച്ചേര്‍ത്തു. കടല്‍ത്തീരത്ത് കാറ്റ് വടക്കുകിഴക്ക് നിന്ന് തെക്കുകിഴക്ക് ദിശയില്‍ 05 – 15 KT വേഗതയില്‍ വീശിയേക്കാം, ചിലസമയങ്ങളില്‍ 21 KT വരെ ആഞ്ഞടിക്കും. ദൃശ്യപരത കുറയാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading