കോഴിക്കോട്: എട്ടുമാസം പ്രായമായ കുട്ടി തൊണ്ടയില്‍ അടപ്പ് കുടുങ്ങി മരിച്ചതില്‍ അസ്വാഭാവികതയെന്ന് പിതാവിന്റെ പരാതി. കോഴിക്കോട് പൊക്കുന്ന് സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദാണ് കഴിഞ്ഞ രാത്രി മരിച്ചത്. ആദ്യത്തെ കുട്ടി രണ്ടു വര്‍ഷം മുന്‍പ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു. ഭാര്യവീട്ടിലാണ് രണ്ട് കു്ട്ടികളുടേയും മരണം സംഭവിച്ചത്. സംഭവത്തില്‍ ടൗണ്‍ പോലീസില്‍ നിസാര്‍ പരാതി നല്‍കിയിട്ടുണ്ട്. പതിനാല് ദിവസം പ്രായമുള്ളപ്പോഴായിരുന്നു ആദ്യ കുട്ടിയുടെ മരണം സംഭവിച്ചത്.
ഇന്നലെ രാത്രി രണ്ടാമത്തെ കുട്ടിയുടെ തൊണ്ടയില്‍ അടപ്പു കുടുങ്ങിയപ്പോള്‍ കോട്ടപ്പറമ്പ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മുന്‍പ് ഈ കുട്ടി ഓട്ടോറിക്ഷയില്‍നിന്നു വീണപ്പോള്‍ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയിരുന്നെന്നും പരാതിയില്‍ പറയുന്നു. ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗള്‍ഫ് വാര്‍ത്തകള്‍ വാട്സ്ആപ്പ് ചാനല്‍ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
