ദോഹ: ഖത്തറിൽ മെഡിക്കൽ ഉപകരണങ്ങളുടെ അണു നശീകരണവുമായി ബന്ധപ്പെട്ട ആരോഗ്യ ആവശ്യകതകൾ ലംഘിച്ച രണ്ട് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെതാണ് നടപടി.
മന്ത്രാലയത്തിലെ ഹെൽത്ത് ഫെസിലിറ്റീസ് ഡിപ്പാർട്ട്‌മെൻ്റ് നടത്തുന്ന മന്ത്രാലയത്തിൻ്റെ നിരന്തര നിരീക്ഷണ, പരിശോധന ഭാഗമാണ് തീരുമാനം. ആരോഗ്യ മേഖലയെ നിയന്ത്രിക്കുന്ന നയങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പൊതു-സ്വകാര്യ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളിൽ പരിശോധനകൾ നടത്താറുണ്ട്.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
