ഖത്തറിൽ ഭക്ഷണ പാത്രത്തിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ

InShot 20250202 204109749

ദോഹ : ഖത്തറിലേക്ക് നിരോധിത വസ്തുക്കൾ കടത്താൻ ശ്രമിച്ച യാത്രക്കാരനെ വിമാനത്താവള അധികൃതർ പിടികൂടി. നിരോധിത ലിറിക്ക ഗുളികകളുമായി രാജ്യത്തെത്തിയ യാത്രക്കാരനാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായത്. ഭക്ഷണ പാത്രത്തിൻ്റെ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.

മയക്കുമരുന്ന് പാത്രത്തിൽ നിന്ന് കണ്ടെടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ അധികൃതർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഫോയിൽ പൊതിഞ്ഞ 2100 ലിറിക്ക ഗുളികകളാണ് യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്തത്. എയർപോർട്ടിൽ വന്ന യാത്രക്കാരിൽ ഒരാളുടെ ബാഗിൽ സംശയത്തെ തുടർന്നാണ് പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് കസ്റ്റംസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading