ദോഹ: ഖത്തറിലെ മുന്‍നിര റീട്ടെയില്‍ വ്യാപാര ശൃംഖലയായ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റ് എസ്ദാന്‍ സ്റ്റോറില്‍ പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി രംഗോലി മത്സരം സംഘടിപ്പിച്ചു. തമിഴ് സിംഗ പെണ്‍കള്‍ അസോസിയേഷനുമായി സഹകരിച്ചായിരുന്നു മത്സരം നടത്തിയത്. സര്‍ഗാത്മകതയും വൈദഗ്ധ്യവും പ്രദര്‍ശിപ്പിച്ച മത്സരത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 50-ലധികം പേര്‍ പങ്കെടുത്തു. വിജയികളായവര്‍ക്ക് ക്യാഷ് വൗച്ചറുകളും സമ്മാനങ്ങളും വിതരണം ചെയ്തു.
സംസ്‌കാരം, പാരമ്പര്യം, സന്തോഷം എന്നിവയാല്‍ നിറഞ്ഞ ആഘോഷത്തില്‍ പങ്കുചേര്‍ന്ന്, വിജയമാക്കിയ എല്ലാവര്‍ക്കും ഗ്രാന്‍ഡ് മാള്‍ റീജിയണല്‍ ഡയറക്ടര്‍ അഷ്റഫ് ചിറക്കല്‍ ഹൃദയംഗമമായ നന്ദി അറിയിച്ചു. കൂടാതെ എല്ലാ വിഭാഗത്തിലുംപ്പെട്ട ഉപഭോക്താക്കളുടെ താല്‍പര്യത്തിനനുസരിച്ചുള്ള വിവിധങ്ങളായ പരിപാടികളും സാംസ്‌കാരിക ആഘോഷങ്ങളും തുടര്‍ന്നും സംഘടിപ്പിക്കുമെന്നും ഐസിസി ഉപദേശക സമിതി അംഗം കൂടിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
