ദോഹ: ഖത്തറിൽ ടെറ്റനസ്, ഡിഫ്തീരിയ, വില്ലൻ ചുമ (Tdap) എന്നിവയ്ക്കെതിരെ വിദ്യാർത്ഥികൾക്കായി പൊതുജനാരോഗ്യ മന്ത്രാലയം (MoPH) വാർഷിക വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചു. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെയും പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ്റെയും (PHCC) സഹകരണത്തോടെയാണിത്. രോഗങ്ങളിൽ നിന്ന് വ്യക്തികളെ സംരക്ഷിക്കുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ (WHO) അംഗീകൃത തന്ത്രമാണ് സ്കൂൾ അധിഷ്ഠിത വാക്സിനേഷൻ കാമ്പയിൻ. പ്രതിരോധശേഷി നിലനിർത്താൻ ഓരോ 10 വർഷത്തിലും വാക്സിൻ ബൂസ്റ്റർ ഡോസ് നൽകണമെന്ന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തു. ഇതിനായി സർക്കാർ, സ്വകാര്യ, കമ്മ്യൂണിറ്റി സ്കൂളുകളിൽ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് വാക്‌സിൻ എടുക്കുന്നതിന് അവരുടെ സമ്മതം വാങ്ങാൻ രക്ഷിതാക്കൾക്ക് അറിയിപ്പുകളും വിതരണം ചെയ്തിട്ടുണ്ട്.
ടെറ്റനസ്, ഡിഫ്തീരിയ, വില്ലൻ ചുമ എന്നിവയെ ചെറുക്കുന്നതിൽ Tdap വാക്‌സിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന മെഡിക്കൽ, നഴ്‌സിംഗ് സ്റ്റാഫുകൾക്കിടയിൽ അവബോധം വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ശിൽപശാലയും സംഘടിപ്പിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
