ദോഹ: ഖത്തറില്‍ വാണിജ്യ, വ്യവസായ മന്ത്രാലയം പുതിയ ഇ-സേവനങ്ങള്‍ ആരംഭിക്കുന്നു. ബിസിനസ് അന്തരീക്ഷം വികസിപ്പിക്കുന്നതിനും നിക്ഷേപകരുടെ അനുഭവം വര്‍ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനും അംഗീകരിക്കുന്നതിനുമായി പുതിയ ഇലക്ട്രോണിക് സേവനങ്ങള്‍ ആരംഭിച്ചു.
കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ എക്‌സ്ട്രാക്റ്റ്, വാണിജ്യ സ്ഥാപനങ്ങളുടെ വാണിജ്യ ലൈസന്‍സ് സ്റ്റാറ്റസ് സര്‍ട്ടിഫിക്കറ്റ്, അക്കൗണ്ടിംഗ് സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍, കമ്പനിയുടേയോ സ്ഥാപനത്തിന്റേയോ വ്യാപാര നാമം മാറ്റത്തിന്റെ സര്‍ട്ടിഫിക്കറ്റ്, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റിക്കുള്ള കത്ത് എന്നിവ ഇ-സേവനമായി ഇനി ലഭിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
