ദോഹ: ദോഹയില്‍ നടന്ന ഏറ്റവും പുതിയ ഗസ ചര്‍ച്ചകളില്‍ പുരോഗതി കൈവരിച്ചതായി ഖത്തര്‍. അമേരിക്കയുടെയും ഇസ്രായേലിന്റെയും പ്രതിനിധികള്‍ പങ്കെടുത്ത് ദോഹയില്‍ നടന്ന ഏറ്റവും പുതിയ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പുരോഗതിയുള്ളതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ചര്‍ച്ചകളില്‍ എന്താണ് സംഭവിച്ചതെന്നതിന്റെ ഉള്ളടക്കത്തെക്കുറിച്ച് സംസാരിക്കാന്‍ ഇപ്പോള്‍ കഴിയില്ല, എന്നാല്‍ പുരോഗതി ഉണ്ടായിട്ടുണ്ട്, കോണ്‍ടാക്റ്റുകള്‍ ഇപ്പോഴും തുടരുകയാണ്,-അദ്ദേഹം പറഞ്ഞതായി അല്‍ അറബി ടിവി റിപ്പോര്‍ട്ട് ചെയ്തു.
ഖത്തറില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെ ഗസയില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ വേണമെന്ന് ഈജിപ്ത് നിര്‍ദ്ദേശിച്ചു. ചര്‍ച്ചകളുടെ സാധ്യതയും ഒരു കരാര്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള തുടര്‍ച്ചയായ ശ്രമവും വിലയിരുത്തുന്നതിനായി മധ്യസ്ഥരും ഹമാസും തമ്മിലുള്ള ചര്‍ച്ച വരും ദിവസങ്ങളില്‍ തുടരുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
