ദോഹ: ഖത്തറില്‍ കാലാവസ്ഥ മാറുന്നു. മഴ എത്തുന്നതിന് മുമ്പ് പാലിക്കേണ്ട മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പൊതുമരാമത്ത് അതോറിറ്റി, അഷ്ഗാല്‍ പുറത്തിറക്കി. റസിഡന്‍ഷ്യല്‍ ബില്‍ഡിംഗുകളിലേയും കെട്ടിടങ്ങളിലേയും ചോര്‍ച്ച തടയുക, വെള്ളക്കെട്ട് തടയുക എന്നിവ ലക്ഷ്യമിട്ടാണ് അതോറിറ്റി നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
- കെട്ടിടങ്ങളുടെ മേല്‍ക്കൂരയിലെ ഇന്‍സുലേഷന്‍ കൃത്യമായി പരിശോധിക്കുക
- ഗ്ലാസ് സീലിങ്ങുകള്‍, ജനാലകള്‍ എന്നിവയുടെ സുരക്ഷിതമാണെന്ന് ഉറപ്പാക്കുക.
- റോഡുകളിലേയും റെസിഡന്‍ഷ്യല്‍ ഏരിയകളിലേയും ഓടകള്‍ കൃത്യമായി പരിശോധിക്കുക. ഓടകള്‍/ അഴുക്കുചാലുകള്‍ എന്നിവയില്‍ ചോര്‍ച്ചയോ തടസ്സമോ ഉണ്ടോയെന്നും പരിശോധിക്കുക.വെള്ളപ്പൊക്കം തടയുന്നതിന് വീടിനടുത്തുള്ള ഡ്രെയിനുകളില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുക
- വെള്ളപ്പൊക്കം തടയുന്നതിന് വീടിനടുത്തുള്ള ഡ്രെയിനുകളില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുക
മഴയില്‍ നിന്ന് കെട്ടിടങ്ങളെ സംരക്ഷിക്കുന്നതിന് മഴയ്ക്ക് മുമ്പ് മുന്‍കുരതല്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
