ദോഹ: ഖത്തറും ബഹ്‌റൈനും തമ്മില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ ബന്ധിപ്പിക്കുന്നു. ഇത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തി. ഖത്തറില്‍ നിന്നും ബഹ്‌റൈനില്‍ നിന്നുള്ള ട്രാഫിക് സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ ചുമതലപ്പെടുത്തിയ സാങ്കേതി വിദഗ്ദര്‍ അടങ്ങിയ സംഘം ഇന്ന് കൂടിക്കാഴ്ച നടത്തി. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് കൂടിക്കാഴ്ച നടന്നതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇരു രാജ്യങ്ങളിലേയും ആഭ്യന്തര മന്ത്രാലയങ്ങള്‍ തമ്മിലുള്ള ഗതാഗത നിയമലംഘങ്ങള്‍ക്കുള്ള ഉഭയകക്ഷി ബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഉഭയകക്ഷി ബന്ധം സാധ്യമാകുന്നതോടെ ഇരു രാജ്യങ്ങളിലേയും ഗാതഗത നിയമലംഘനങ്ങള്‍ ബന്ധിപ്പിക്കുകയും ഏത് രാജ്യങ്ങളിലേക്ക് യാത്ര ചെയ്താലും ലംഘനങ്ങള്‍ അറിയാനും കഴിയും.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
