ദോഹ: ദോഹയിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ സർവീസുകൾ റദ്ദാക്കി. ഹമദ് അന്തരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കണ്ണൂരിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഇന്നത്തേയും നാളത്തേയും ( ജൂലൈ 1, ജൂലൈ 2 ) സർവീസുകളാണ് റദ്ദാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ IX 773 (ജൂലൈ 1) , IX774 (ജൂലൈ 2) വിമാനങ്ങളാണ് റദ്ദാക്കിയത്.

ഷാർജയിൽ നിന്ന് കണ്ണൂരിലേക്കുള്ള വിമാനങ്ങളും റദ്ദാക്കി. IX741 (ജൂലൈ 1), IX 742 (ജൂലൈ 2) വിമാനങ്ങളാണ് റദ്ദാക്കിയത്.
അതേസമയം സർവീസുകൾ റദ്ദാക്കിയതിന്റെ കാരണം ഔദ്യോഗികമായി വിമാന കമ്പനി ഇതുവരെയും അറിയിച്ചിട്ടില്ല. എന്നാൽ ജീവനക്കാരുടെ കുറവാണ് സർവീസ് റദ്ദാക്കിയതിന് കാരണമെന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള അധികൃതർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
