മസ്‌കത്ത്: ഒമാനില്‍ പോലീസായി ആള്‍മാറാട്ടം നടത്തി സ്ത്രീകളെ ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. വിവിധ രാജ്യക്കാരായ സ്ത്രീകളെ അവരുടെ താമസ്ഥലത്ത് പ്രവേശിച്ച് ആക്രമിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ എടുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിനാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പോലീസ് ( ആര്‍ഒപി ) വ്യക്തമാക്കി.
മസ്‌കത്ത് ഗവര്‍ണറേറ്റ് പോലീസ് കമാന്റാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നു ആര്‍ഒപി അറിയിച്ചു. അതേസമയം പ്രതികളുടെ പൗരത്വം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
