ഡല്‍ഹി: പ്രമുഖ കുപ്പിവെള്ള ബ്രാന്‍ഡായ ബിസിലെരിക്കെതിരെ നടപടിയുമായി ഭക്ഷ്യവകുപ്പ് (fssai). ബിസ്ലേരി ഉള്‍പ്പെടെ അഞ്ച് കമ്പനികള്‍ക്കെതിരെ പ്രോസിക്യൂഷന് അനുമതി നല്കി എഫ്എസ്എസ്എഐ. ബിസ്ലേരിയുടെ കുപ്പിവെള്ളം സാമ്പിള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പരിശോധനയില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തു കണ്ടെത്തി. അനുവദനീയമായ അളവില്‍ കൂടുതല്‍ ബ്രോമേറ്റ്, പിഎഎച്ച് രാസവസ്തുക്കളാണ് ബിസിലെരിയുടെ പാക്കേജ് കുടിവെള്ളത്തില്‍ കണ്ടെത്തിയത്.
ബിസ്ലേരി വെള്ളത്തിന്റെ പ്രാഥമിക പരിശോധനയില്‍, അനുവദനീയമായ പരിധിയിലും കൂടുതല്‍ ബ്രോമേറ്റ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം ഈ വെള്ളം സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു. ഇതിനെതിരെ കമ്പനി അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് സാമ്പിള്‍ റഫറല്‍ ഫുഡ് ലബോറട്ടറിയില്‍ വീണ്ടും പരിശോധനയ്ക്ക് അയച്ചു. രണ്ടാമത്തെ പരിശോധനയിലും വെള്ളം സുരക്ഷിതമല്ലെന്ന് തന്നെയാണ് കണ്ടെത്തിയത്. ഈ പരിശോധനയില്‍ പോളിന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളുടെ (ജഅഒ)െ സാന്നിധ്യവും സ്ഥിരീകരിച്ചു. ബ്രോമേറ്റും ജഅഒെഉം ക്യാന്‍സറിന് കാരണമായേക്കാവുന്ന രാസവസ്തുക്കളായാണ് കണക്കാക്കപ്പെടുന്നത്.
അതേസമയം , തങ്ങളുടെ പാക്കേജ്ഡ് കുടിവെള്ളം ഉപയോഗിക്കാന്‍ സുരക്ഷിതമാണെന്ന് ബിസ്ലെറി (Bisleri) തങ്ങളുടെ ഏറ്റവും പുതിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം വസന്ത് മസാല, ടിറ്റ്-ബിറ്റ് ഫുഡ്സ്, മിമാന്സ ഇന്‍ഡസ്ട്രീസ്, ആശ കണ്‍ഫെക്ഷനറി എന്നീ കമ്പനികള്‍ക്കെതിരേയും വകുപ്പ് നടപടിയെടുത്തു. രണ്ട് സ്ഥാപനങ്ങളുടെ ലൈസന്‍സ് ഭക്ഷ്യസുരക്ഷാ ലംഘനത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തു. ആശ കണ്‍ഫെക്ഷനറിയുടെ ചോക്ലേറ്റ് കുക്കീസ് തിരിച്ചുവിളിക്കാനും നിര്‍ദേശിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
India's food safety regulator has initiated prosecution proceedings against packaged drinking water manufacturer Bisleri International after a laboratory examination found its water sample unsafe, citing violations involving bromate levels and the detection of polynuclear aromatic hydrocarbons (PAHs). The action is among a series of enforcement measures announced by the Food Safety and Standards Authority of India (FSSAI), which has also ordered product recalls, suspended licences and sanctioned prosecution against several food businesses over food safety standards.
