ശ്രദ്ധിക്കാതെ വാഹനങ്ങളുടെ ഡോര്‍ തുറന്നാല്‍ 500 റിയാല്‍ പിഴ

IMG 20261123 WA0006

ദോഹ: വാഹനങ്ങളുടെ വാതിലുകള്‍ തുറക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 2026-ലെ 19-ാം നമ്പര്‍ ഗതാഗത നിയമത്തിലെ 94-ാം വകുപ്പ് അനുസരിച്ച്, വാഹനത്തിലേക്ക് കയറുന്നതിനോ ഇറങ്ങുന്നതിനോ, അല്ലെങ്കില്‍ സാധനങ്ങള്‍ കയറ്റുന്നതിനോ ഇറക്കുന്നതിനോ മുന്‍പായി, വാഹനങ്ങളുടെ വാതിലുകള്‍ തുറക്കുമ്പോഴോ അടയ്ക്കുമ്പോഴോ, റോഡ് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനും ആവശ്യമായ ജാഗ്രത പാലിക്കാനും ഡ്രൈവര്‍മാരും യാത്രക്കാരും ബാധ്യസ്ഥരാണെന്നും മന്ത്രാലയം വ്യക്തമാക്കി.

സാധ്യമായ സാഹചര്യങ്ങളില്‍ നടപ്പാതയോട് (pavement) ചേര്‍ന്നുള്ള വശത്ത് നിര്‍ത്തുമ്പോള്‍ മാത്രം വാഹനങ്ങളുടെ ഡോറുകള്‍ തുറക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. അശ്രദ്ധമായി ഡോറുകള്‍ തുറക്കുമ്പോള്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും നിയമലംഘനങ്ങള്‍ക്ക് 500 ഖത്തര്‍ റിയാല്‍ (QR 500) പിഴ ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Ministry of Interior (MOI) has warned road users against opening vehicle doors without exercising caution. Under the Traffic Law No 19 of 2026, Article 94 states that drivers and passengers must ensure that the road is clear and exercise necessary caution when opening or closing vehicle doors, entering or exiting, or loading or unloading items.The Ministry further advised that, wherever possible, these activities should take place on the side nearest to the pavement. The Traffic Law specifies a settlement amount of QR500 for offenses or violations under this article.

You May Also Like