ദോഹ: ഖത്തറിലെ പുതിയ ഗതാഗത നിയമപ്രകാരം വാഹനങ്ങളുടെ ഗ്ലാസുകളിൽ കൂളിംഗ് ഫിലിം ഒട്ടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം അറിയിച്ചതനുസരിച്ച്, 2026-ലെ പുതിയ ട്രാഫിക് നിയമത്തിലെ (നിയമം നമ്പർ 19) 76-ാം വകുപ്പ്, 2-ാം ഖണ്ഡിക പ്രകാരം, വാഹനങ്ങളുടെ ഗ്ലാസുകൾ ടിൻ്റ് ചെയ്യുന്നതിനോ (നിറം നൽകുന്നതിനോ) അല്ലെങ്കിൽ മറ്റേതെങ്കിലും രീതികൾ ഉപയോഗിച്ച് വാഹനങ്ങളുടെ കാഴ്ച മറയ്ക്കാനും അനുമതി ഇല്ല.
ഇതിന് ലൈസൻസിംഗ് അതോറിറ്റിയിൽ നിന്ന് മുൻകൂട്ടിയുള്ള രേഖാമൂലമുള്ള അനുമതി ആവശ്യമാണ്. അനുമതി ഇല്ലാതെ സൺ ഫിലിം ഒട്ടിക്കുന്നത് നിയമലംഘനമാണ്. നിയമം ലംഘിക്കുന്നവർക്ക് 2,000 ഖത്തരി റിയാൽ (QAR) പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
