റോഡ് നോക്കാതെ സിഗ്നൽ ക്രോസ്സ് ചെയ്‌താൽ, വൻതുക പിഴ

interior new

ദോഹ: സിഗ്നൽ ശ്രദ്ധിക്കാതെ റോഡ് മുറിച്ചുകടക്കുന്ന യാത്രക്കാർക്ക് പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം. ട്രാഫിക് സിഗ്നലുകളോ പോലീസ് നൽകുന്ന നിർദ്ദേശങ്ങളോ പാലിക്കാത്ത കാൽനടയാത്രക്കാർക്ക്, ഖത്തർ ട്രാഫിക് നിയമപ്രകാരം 10,000 ഖത്തർ റിയാൽ (QR) വരെ പിഴയോ, ഒരു വർഷം വരെ തടവോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. 2026-ലെ 19-ാം നമ്പർ നിയമപ്രകാരം പുറപ്പെടുവിച്ച ട്രാഫിക് നിയമത്തിലെ 69-ാം വകുപ്പ് പ്രകാരമാണ് നടപടി.

റോഡ് മുറിച്ചുകടക്കാനുള്ള സ്ഥലങ്ങൾ ഉപയോഗിക്കുമ്പോൾ കാൽനടയാത്രക്കാർ പാലിക്കേണ്ട നിർദേശങ്ങളും മന്ത്രാലയം പങ്കുവെച്ചു. കാൽനടയാത്രക്കാർക്ക് ട്രാഫിക് സിഗ്നലുകൾ പാലിക്കണം. പോലീസ് ഉദ്യോഗസ്ഥൻ വാഹനങ്ങൾക്ക് കടന്നുപോകാൻ അനുമതി നൽകുന്ന സമയത്ത്, കാൽനടയാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ പാടില്ല. സീബ്ര ക്രോസ്സിംഗ് ഉപയോഗിച്ച് റോഡ് മുറിച്ചുകടക്കുമ്പോഴും ഗതാഗതം നിയന്ത്രിക്കുന്ന സിഗ്നലുകൾ പാലിക്കണം. സൈനിക ഘോഷയാത്രകൾക്കിടയിലൂടെ റോഡ് മുറിച്ചു കടന്നുപോകുന്നതും 69-ാം വകുപ്പ് നിരോധിക്കുന്നു.

ഈ നിർദേശങ്ങൾ പാലിക്കാത്തവർക്ക് ഒരു വർഷത്തിൽ കൂടാത്ത തടവുശിക്ഷയോ, 10,000 ഖത്തർ റിയാലിൽ (QR) കൂടാത്ത പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ലഭിക്കും.

You May Also Like