ദോഹ:ഖത്തറില്‍ ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധിയിലും ലൈസന്‍സ് പുതുക്കുന്നതിനും മാറ്റം. പുതിയ ട്രാഫിക് നിയമത്തിലാണ് മാറ്റം പ്രഖ്യാപിച്ചത്.
ഖത്തര്‍ പൗരന്മാര്ക്കുള്ള എല്ലാത്തരം ഡ്രൈവിംഗ് ലൈസന്‍സുകളുടെയും കാലാവധി അവ അനുവദിച്ച തീയതി മുതല്‍ പത്ത് വര്‍ഷമായിരിക്കും. അതേസമയം പ്രവാസികള്‍ക്ക് അഞ്ച് വര്‍ഷമായിരിക്കും ലൈസന്‍സിന്റെ കാലാവധി. നിശ്ചിത ഫീസ് അടച്ചാല്‍, ഇതേ കാലയളവിലേക്ക് ലൈസന്‍സുകള്‍ പുതുക്കാവുന്നതാണ്.
ഖത്തര്‍ പൗരന്മാരല്ലാത്തവരുടെ ഹെവി വാഹനങ്ങള്‍ക്കും (heavy vehicles) പൊതുഗതാഗത വാഹനങ്ങള്‍ക്കും (public vehicles) നല്കുന്ന ഡ്രൈവിംഗ് ലൈസന്‍സുകളുടെ കാലാവധി അനുവദിച്ച തീയതി മുതല്‍ ഒരു വര്‍ഷമായിരിക്കും. മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കാന്‍ പഠിക്കുന്നതിനായുള്ള താല്‍ക്കാലിക ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവധി അനുവദിച്ച തീയതി മുതല്‍ (3) മൂന്ന് മാസമായിരിക്കും. നിശ്ചിത ഫീസ് അടച്ചാല്‍, ഇവയും അതത് കാലയളവുകളിലേക്ക് പുതുക്കാവുന്നതാണ്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Official Gazette published in its issue No. 22 of 2026 the details of Law No. 19 of 2026 issuing the Traffic Law. Article 41 stipulates the validity period and renewal of driver's licenses: The validity period of all types of driving licenses for Qataris shall be (10) ten years from the date of issuance, and for non-Qataris for a period of (5) five years, and shall be renewed for similar periods after payment of the prescribed fee. As an exception for non-Qataris, the validity period of a heavy vehicle driving license and a public vehicle driving license is one year from the date of issuance, and the validity period of a temporary driving license for learning to drive motor vehicles (3) is three months from the date of issuance, and each is renewed for similar periods after payment of the prescribed fee.
