കരമാര്‍ഗം ഖത്തറിലെത്തുന്നവര്‍ക്ക് സൗജന്യ പെട്രോള്‍ വൗച്ചറും ഇ- സിമ്മും

1q 38

ദോഹ: കരമാര്‍ഗ്ഗം ഖത്തറിലെത്തുന്ന സന്ദര്‍ശകര്‍ക്കായി പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ച വിസിറ്റ് ഖത്തര്‍. കരമാര്‍ഗ്ഗം ഖത്തറിലേക്ക് പ്രവേശിക്കുന്ന സൗദി സന്ദര്‍ശകര്‍ക്കും അതിഥികള്‍ക്കുമായാണ് സൗജന്യ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. സന്ദര്‍ശകര്‍ക്ക് ‘വൊഖോദ്’ (Woqod) കമ്പനിയില്‍ നിന്ന് 150 റിയാല്‍ വരെ മൂല്യമുള്ള ഇന്ധന വൗച്ചറും, വോഡഫോണ്‍ ഖത്തറില്‍ (Vodafone Qatar) നിന്നുള്ള സൗജന്യ ഇ- സിം കാര്‍ഡും (eSIM) ഉള്‍പ്പെടെ ലഭിക്കും.

സൗദിയില്‍ നിന്നുള്ള സന്ദര്‍ശകരെ ഖത്തറിലേക്ക് വരാന്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. നവംബര്‍ 19 മുതല്‍ 29 വരെയുള്ള കാലയളവില്‍ മാത്രമായിരിക്കും ഓഫര്‍ ലഭ്യമാക്കുക. ഈ ഓഫര്‍ പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ‘വിസിറ്റ് ഖത്തര്‍’ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. വെബ്സൈറ്റില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കിയാല്‍, ഇന്ധന വൗച്ചറും ഇ-സിമ്മും (eSIM) ഇമെയില്‍ വഴി ലഭിക്കും. ഇതിനായി https://visitqatar.com/intl-en/campaigns/saudi-holidsay എന്ന ലിങ്കില്‍ പ്രവേശിക്കാം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The “Visit Qatar” campaign announced the provision of free benefits for Saudi visitors and guests of Qatar coming to the State of Qatar through land ports, including a fuel voucher from the “Woqod” company worth up to 150 riyals, and a free electronic SIM card (eSIM) from Vodafone Qatar. The offer comes during the period from November 19 to 29, as part of efforts to encourage Saudi visitors to visit Qatar. Those wishing to take advantage of the offer can register via the "Visit Qatar" website, enter their data, and receive the fuel voucher and electronic chip via email, through the following link:https://visitqatar.com/intl-en/campaigns/saudi-holidays

You May Also Like