ദോഹ: ഖത്തറിലെ മോട്ടോര്‍ വാഹനങ്ങള്‍ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതിന് നിയന്ത്രണങ്ങള്‍ ബാധകമാണ്. 2026ലെ ട്രാഫിക് നിയമം നമ്പര്‍ (19)ലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി, മോട്ടോര്‍ വാഹനങ്ങള്‍ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളും, അവ രാജ്യത്തിന് പുറത്ത് സൂക്ഷിക്കുന്നതിനുള്ള അനുമതികളും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
2026-ലെ ട്രാഫിക് നിയമം നമ്പര്‍ (19) പ്രകാരം, ലൈസന്‍സിംഗ് അതോറിറ്റിയില്‍ നിന്നുള്ള അനുമതിയില്ലാതെ മോട്ടോര്‍ വാഹനങ്ങള്‍ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല. എന്നാല്‍, ചരക്ക് ഗതാഗത വാഹനങ്ങള്‍ക്കും, ആഭ്യന്തര മന്ത്രിയുടെ തീരുമാനപ്രകാരം പ്രത്യേകം നിശ്ചയിക്കപ്പെടുന്ന വാഹനങ്ങള്‍ക്കും ഇതില്‍ ഇളവുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് 4000 റിയാല്‍ പിഴ ചുമത്തും.
അതേസമയം മോട്ടോര്‍ വാഹനം രാജ്യത്തിന് പുറത്ത് സൂക്ഷിക്കാന്‍ അനുവദിച്ച കാലാവധി അവസാനിക്കുന്ന തീയതി മുതല്‍ (30) ദിവസത്തിനുള്ളില്‍, വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റുകള്‍ തിരികെ നല്കാന് വാഹന ഉടമ ബാധ്യസ്ഥനാണ്. എന്നാല്‍, ഈ കാലാവധിക്കുള്ളില്‍ തന്നെ അനുമതി പുതുക്കുകയാണെങ്കില്‍ ഇതില്‍ ഇളവുണ്ടാകും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
The Ministry of Interior noted the regulations for the exit of motor vehicles from the country and the permits for keeping them outside of it, in accordance with the provisions of Traffic Law No. (19) of 2026. According to Traffic Law No. 19 of 2026, motor vehicles may not leave the country without a permit from the licensing authority, with the exception of goods transport vehicles or vehicles designated by a decision of the Minister of Interior. According to Article (28), Paragraph 1 – the settlement amount is 4,000 Riyals.The owner of the motor vehicle is obligated to return the plates within (30) days from the date of expiry of the period authorized to keep the motor vehicle outside the country, unless the permit is renewed within the same period.
