കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കരുത്; 10,000 QR പിഴ ഈടാക്കും

1q 35

ദോഹ: കുട്ടികളെയോ ഭിന്നശേഷിക്കാരായ വ്യക്തികളെയോ മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ വാഹനത്തില്‍ തനിച്ചാക്കരുത്. പുതിയ ഗതാഗത നിയമപ്രകാരം ഇത് നിരോധിച്ചിട്ടുണ്ട്. രാജ്യത്തെ പുതിയ ട്രാഫിക് നിയമം (നിയമം നമ്പര്‍ 19/2026) അനുസരിച്ച്, കുട്ടികളെയോ മുതിര്‍ന്നവരുടെ മേല്‍നോട്ടം ആവശ്യമുള്ള വ്യക്തികളെയോ വാഹനത്തില്‍ മേല്‍നോട്ടമില്ലാതെ (ഒറ്റയ്ക്ക്) ഇരുത്തുന്നത് നിരോധിച്ചിരിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വളരെ കുറഞ്ഞ സമയത്തേക്ക് പോലും 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ വാഹനങ്ങളില്‍ ഒറ്റയ്ക്ക് ഇരുത്താന്‍ പാടില്ല.

ഭിന്നശേഷിക്കാര്‍, ആരോഗ്യപരമായ കാരണങ്ങളാല്‍ മുതിര്‍ന്നവരുടെ മേല്‍നോട്ടം ആവശ്യമുള്ളവര്‍ എന്നിവരേയും വാഹനങ്ങളില്‍ തനിച്ചാക്കാന്‍ പാടില്ല. നിയമം ലംഘിക്കുന്നവര്‍ക്ക് 10,000 ഖത്തര്‍ റിയാല്‍ (QR 10,000) പിഴ ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The Ministry of Interior (MoI) warned that leaving children or individuals who require adult supervision unattended in a vehicle even for short time is prohibited under Qatar’s new Traffic Law No. 19 of 2026. According to Article 71, Paragraph 2 of the new law, children under the age of 13 must not be left inside a vehicle without adult supervision.The Ministry clarified in a social media post that the prohibition also applies to individuals who lack legal capacity, persons with disabilities, and those whose medical conditions require adult supervision.The restriction further covers sick and elderly individuals who may be unable to remain safely in a vehicle without an adult assistance.The Ministry of Interior warned that anyone who violates this provision faces a fine of QR10,000.

You May Also Like