പോന്നോളൂ….ഖത്തറില്‍ ക്ലാസിക് കാറുകളുടെ പ്രദര്‍ശനം തുടങ്ങി

1q 31

ദോഹ: ഖത്തറിലെ പേള്‍ ഐലന്റില്‍ ലക്ഷ്വറി ക്ലാസിക് കാറുകളുടെ പ്രദര്‍ശനം ആരംഭിച്ചു. ഖത്തര്‍ ലക്ഷ്വറി ക്ലാസിക് കാര്‍സ് കോണ്ടസ്റ്റ് ആന്റ് എക്‌സിബിഷന്‍ 2026 ന്റെ ഏഴാം പതിപ്പിനാണ് ഇന്ന്, നവംബര്‍ 19, വ്യാഴാഴ്ച തിരിതെളിഞ്ഞത്.

ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളത് ഉള്‍പ്പെടെ അപൂര്‍വ്വവും ആഡംബരപൂര്‍ണവുമായ 74 ക്ലാസിക് വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്‌സണ്‍ ശൈഖ അല്‍ മയ്യാസ ബിന്ത് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ ‘ഗള്‍ഫ് ഖത്തരി ക്ലാസിക് കാര്‍സ് അസോസിയേഷനാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. നവംബര്‍ 22 വരെ പ്രദര്‍ശനം നടക്കും.
പ്രദര്‍ശനത്തിനുള്ള വാഹനങ്ങളില്‍ ഏകദേശം 50 ശതമാനവും ജി.സി.സി (GCC) രാജ്യങ്ങളില്‍ നിന്നുള്ളവരുടേതാണ്. മത്സരത്തിലെ ഏറ്റവും പഴക്കമേറിയ വാഹനങ്ങളായ 1928-ലെ ‘ഫോര്‍ഡ് മോഡല്‍ എ’ (Ford Model A)യാണ് 1929-ല്‍ നിര്‍മ്മിച്ച അപൂര്‍വമായ ഒരു ‘ബി.എം.ഡബ്ല്യു’ (BMW) കാര്‍ എന്നിവയും ഇത്തവണത്തെ പ്രധാന ആകര്‍ഷണങ്ങളാണ്.

1900-നും 1996-നും ഇടയില്‍ നിര്‍മ്മിച്ച വാഹനങ്ങളെ ഉള്‍പ്പെടുത്തി അഞ്ച് മത്സര വിഭാഗങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

English Summary:
The seventh edition of the Qatar Luxury Classic Cars Contest & Exhibition 2026 opened at The Pearl Island on Tuesday, showcasing a record 74 rare and luxury classic vehicles and attracting strong participation from across the Gulf Cooperation Council (GCC) countries. Organised by the Gulf Qatari Classic Cars Association under the honorary patronage of Chairperson of Qatar Museums H E Sheikha Al Mayassa bint Hamad bin Khalifa Al Thani, the exhibition runs until November 22, bringing together collectors, automotive enthusiasts and visitors to celebrate the history of automobile engineering and design.

You May Also Like