ഖത്തറില്‍ പുതിയ ഗതാഗത നിയമം, ഉടന്‍ പ്രാബല്യത്തില്‍

1q 32

ദോഹ: ഖത്തറില്‍ പുതിയ ട്രാഫിക് നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഗതാഗത മേഖലയിലെ പുരോഗതിക്കൊപ്പം സഞ്ചരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഗതാഗത നിയമം (2026ലെ നിയമം നമ്പര്‍ 19) കൊണ്ടുവന്നത്. രാജ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ബാധകമാകുന്നതാണ് പുതിയ നിയമം. വാഹന രജിസ്‌ട്രേഷനും ലൈസന്‍സിംഗും, യാത്രക്കാരുടെ സുരക്ഷ, വാഹനങ്ങളിലെ മാറ്റങ്ങള്‍ (മോഡിഫിക്കേഷനുകള്‍) എന്നിവ നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകള്‍ പുതിയ നിയമത്തില്‍ അവതരിപ്പിച്ചു.

പുതിയ നിയമപ്രകാരം, ഇലക്ട്രിക് സ്‌കൂട്ടറുകളും സമാനമായ വാഹനങ്ങളും റോഡുകളില്‍ ഉപയോഗിക്കുന്നതിന് മുന്‍പായി ലൈസന്‍സിംഗ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യുകയും നിശ്ചിത ഫീസ് അടയ്ക്കുകയും വേണം. വാഹന ഉടമകള്‍ക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും രജിസ്‌ട്രേഷന്‍ നമ്പറും നല്‍കും. 2026 ഡിസംബര്‍ 19-ന് നിയമം പ്രാബല്യത്തില്‍ വരും. 2007-ലെ ട്രാഫിക് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ ഉടമകള്‍ക്ക്, പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായി തങ്ങളുടെ വാഹനങ്ങളുടെ നില ക്രമീകരിക്കുന്നതിനായി ആറു മാസത്തെ സാവകാശം (ഗ്രേസ് പിരീഡ്) അനുവദിച്ചിട്ടുണ്ട്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പ് നല്‍കിയിട്ടുള്ള ലൈസന്‍സുകളും പെര്‍മിറ്റുകളും അവയുടെ കാലാവധി തീരുന്നതുവരെ സാധുവായിരിക്കും.

ഗതാഗത മേഖലയില്‍ സുപ്രധാനമായ പല മാറ്റങ്ങളും ഈ പുതിയ നിയമം കൊണ്ടുവരുന്നുണ്ട്. ആധുനിക ഗതാഗത മാര്‍ഗ്ഗങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുക, വാഹന രജിസ്‌ട്രേഷന്‍, ലൈസന്‍സിംഗ് എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പരിഷ്‌കരിക്കുക, ഗതാഗത മേഖലയുമായി ബന്ധപ്പെട്ട വാണിജ്യ പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുക എന്നിവയാണ് പ്രധാനപ്പെട്ടത്. അതേസമയം മോട്ടോര്‍ സൈക്കിളുകള്‍, സൈക്കിളുകള്‍, ഇലക്ട്രിക് സ്‌കൂട്ടറുകള്‍ എന്നിവയില്‍ യാത്രക്കാരെ കൊണ്ടുപോകുന്നതും പുതിയ നിയമപ്രകാരം നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
qatar’s new Traffic Law No. 19 of 2026 has introduced a series of provisions regulating electric scooters, vehicle registration and licensing, passenger safety and vehicle modifications, as part of efforts to enhance road safety and keep pace with developments in transportation. Under the new law, electric scooters and similar vehicles must be registered with the licensing authority and the prescribed fees paid before they can be used on roads. Owners will be issued registration certificates, while each motor vehicle will be assigned a registration number. traffic Law No. 19 of 2026 will come into effect on December 19, 2026, with a six-month grace period granted to owners of vehicles registered under the Traffic Law of 2007 to regularise their status in accordance with the provisions of the new law. Licences and permits issued before the new law comes into effect will remain valid until their respective expiry dates.

You May Also Like