കുസാറ്റ് എഞ്ചിനീയറിംഗ് കോളേജ് അലുംനി: ഓണാഘോഷം

InShot 20260928 190007052

ദോഹ: കുസാറ്റ് എഞ്ചിനീയറിംഗ് കോളേജ് അലുംനി അസോസിയേഷൻ (CUSAT Engineering College Alumni Association, CUBA, Qatar) ഓണാഘോഷം സംഘടിപ്പിച്ചു. സെപ്റ്റംബർ 25-ന് അൽ ജസീറ ഹാളിൽ വർണാഭമായ പരിപാടികളോടെ സംഘടിപ്പിച്ച പരിപാടിയിൽ അസോസിയേഷൻ പ്രസിഡന്റ് സൺലി മാത്യുവിന്റെ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഭാവന, ആർട്സ് ക്ലബ് സെക്രട്ടറി ഫാത്തിമ സന, സ്പോർട്സ് സെക്രട്ടറി അഭിനന്ദ് ഭാസ്കർ, ദർഷാദ്, യദുകൃഷ്ണൻ, വിഷ്ണു, അബേയ് രാജൻ, ഷിജിമ എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.

വിവിധ കലാ-സാംസ്കാരിക പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. അംഗങ്ങളും കുടുംബാംഗങ്ങളും ആവേശപൂർവം പങ്കെടുത്ത പരിപാടി ഓണത്തിന്റെ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പകർന്നു.

കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് മലയാളി വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക –https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading