പുതിയ നമ്പര്‍പ്ലേറ്റുകള്‍ സ്വന്തമാക്കാന്‍ അവസരം; ചെയ്യേണ്ടത് ഇത്രമാത്രം

1q 4

ദോഹ: ഖത്തറില്‍ പുതിയ പ്രത്യേക വാഹന രജിസ്‌ട്രേഷന്‍ നമ്പറുകള്‍ ലഭ്യമാക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ‘സൂം’ (Sooum) ആപ്പ് വഴിയാണ് നമ്പര്‍പ്ലേറ്റുകള്‍ ലഭിക്കുകയെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.

സൂം ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്ത് ‘എക്‌സ്പ്രസ് ഇന്ററസ്റ്റ്’ (Express Interest) എന്ന ഓപ്ഷനിലൂടെ നമ്പര്‍പ്ലേറ്റുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഒക്ടോബര്‍ 1-ന് രാവിലെ 10:00 മണിക്ക് ആപ്പ് പ്രവര്‍ത്തനസജ്ജമാകും. നമ്പറില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കണം. നിശ്ചിത സമയം കഴിഞ്ഞാല്‍ 24 മണിക്കൂര്‍ നീളുന്ന ലേലം നടക്കും.

ഒരു നമ്പറിന് ഒരാള്‍ മാത്രമാണ് താല്‍പര്യം പ്രകടിപ്പിക്കുന്നതെങ്കില്‍ ആദ്യം നിശ്ചയിച്ച തുകയ്ക്ക് നമ്പര്‍ ലഭിക്കും. ഒന്നില്‍ കൂടുതല്‍ പേര്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ ലേലം നടത്തി ഉയര്‍ന്ന തുകയ്ക്ക് നമ്പര്‍ വില്‍പ്പന നടത്തും. ആപ്പിലൂടെ ലേലത്തിനുള്ള എല്ലാ നമ്പര്‍പ്ലേറ്റുകളും കാണാവുന്നതാണ്.

ഗൂഗിള്‍ പ്ലേ, ആപ്പ് സ്റ്റോര്‍, ആപ്പ് ഗാലറി എന്നിവിടങ്ങളില്‍ നിന്ന് സൂം ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴിലവസരങ്ങള്‍ക്കും ഗള്‍ഫ് മലയാളി വാര്‍ത്താ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക – https://chat.whatsapp.com/BEtoiocklOc8D5XDkdaHoR?mode=hq2tcla
വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

English Summary:
The General Directorate of Traffic announces the release of new special vehicle registration numbers through the Sooum app. The “Express Interest” option for the special numbers will be activated on Thursday, 1 October 2026, at 10:00 AM through the designated section in the app.

You May Also Like

  • നിരോധിത മത്സ്യബന്ധന ഉപകരണം പിടികൂടി

  • ഖത്തര്‍ ഇന്ത്യന്‍ എംബസി; അറ്റസ്‌റ്റേഷന്‍ സമയത്തില്‍ നാളെ മുതല്‍ മാറ്റം

  • ഖത്തറിൽ വൻ പുകയില ശേഖരം പിടികൂടി

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading