84 ഇവൻ്റുകളും 15 ആഗോള ചാമ്പ്യൻഷിപ്പുകളും, ആക്ഷൻ പാക്ക്ഡ് സ്പോർട്സ് കലണ്ടറുമായി ഖത്തർ

InShot 20250102 193223387

ദോഹ: 2025-ലെ ഖത്തർ കായിക കലണ്ടർ പുറത്തിറക്കി. ഒളിംപിക് കമ്മിറ്റി സംഘടിപ്പിക്കുന്ന കായിക മത്സരങ്ങളുടെ വിവരമാണ് കലണ്ടറിലുള്ളത്. ഫിഫ അറബ് കപ്പ് ഉൾപ്പെടെ 84 കായിക മത്സരങ്ങളാണ് ഖത്തറിൽ 2025ൽ അരങ്ങേറുക. 15 ഗ്ലോബൽ കായിക മത്സരങ്ങൾ ഉൾപ്പെടെയാണ് ഈ വർഷം സംഘടിപ്പിക്കുന്ന 84 മത്സരങ്ങളുടെ പട്ടിക ഖത്തർ ഒളിംപിക് കമ്മിറ്റി പുറത്തുവിട്ടത്. ഫിഫ അറബ് കപ്പ് ഡിസംബർ 1 മുതൽ 18 വരെ ദോഹയിൽ നടക്കും. 2022 ഫിഫ വേൾഡ് കപ്പ് നടന്ന സ്റ്റേഡിയങ്ങളാണ് ഫിഫ അറബ് കപ്പിന് വേദിയാവുക.

ഐടിടിഎഫ് വേൾഡ് ടേബിൾ ടെന്നീസ് ചാംപ്യൻഷിപ്പ്, ഫിഫ അണ്ടർ 17 വേൾഡ് കപ്പ് തുടങ്ങിയ കായിക ലോകം ഉറ്റുനോക്കുന്ന നിരവധി മത്സരങ്ങൾക്കും ഈ വർഷം ഖത്തർ സാക്ഷിയാവും. മേയ് 17 മുതൽ 27 വരെയാണ് ഐടിടിഎഫ് വേൾഡ് ടേബിൾ ടെന്നീസ് ചാംപ്യൻഷിപ്പ് നടക്കുക. നവംബർ 5 മുതൽ 27 വരെ 2022 ഫിഫ വേൾഡ് കപ്പ് നടന്ന സ്റ്റേഡിയങ്ങളിലായി ഫിഫ അണ്ടർ 17 വേൾഡ് കപ്പ് മത്സരവും ദോഹയിൽ അരങ്ങേറും. ഖത്തർ വോളിബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ബീച്ച് വോളിബോൾ ടൂർണമെന്‍റോടുകൂടിയാണ് ഈ വർഷത്തെ കായിക മാമാങ്കത്തിന് ഖത്തറിൽ തുടക്കമാവുക.

പ്രാദേശികമായ 12 മത്സരങ്ങളും ഗൾഫ് രാജ്യങ്ങൾ മാറ്റുരക്കുന്ന ആറ് മത്സരങ്ങളും, അറബ് രാജ്യങ്ങൾ പങ്കെടുക്കുന്ന ഒരു മത്സരവും ഏഷ്യൻ രാജ്യങ്ങൾ പങ്കെടുക്കുന്ന 14 മത്സരവും ഖത്തറിൽ ഈ വർഷം നടക്കും. കൂടാതെ രാജ്യാന്തര നിലവാരത്തിലുള്ള വിവിധ രാജ്യങ്ങളിലുള്ള കായികതാരങ്ങൾ പങ്കെടുക്കുന്ന മത്സരങ്ങൾക്കും ഖത്തർ സാക്ഷിയാവും. ഫുട്ബോൾ, ടെന്നീസ്, വോളിബോൾ, ബാസ്ക്കറ്റ് ബോൾ, കുതിരയോട്ടം, ജിംനാസ്റ്റിക്സ്, സ്ക്വാഷ്, അത്‌ലറ്റിക്സ്, ബാഡ്മിന്റൺ, വെയ്റ്റ് ലിഫ്റ്റിങ് തുടങ്ങി വിവിധ മത്സരങ്ങൾക്ക് 2025ൽ ഖത്തർ വേദിയാകും.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading