കൊല്ലം: കൊല്ലം ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ചു. ചാത്തന്നൂർ കാരങ്കോടിന് സമീപമായിരുന്നു അപകടം.ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 7 മണിയോടെയായിരുന്നു അപകടം. സ്ത്രീയാണ് മരിച്ചതെന്നാണ് വിവരം. ആത്മഹത്യയാണെന്നും റിപ്പോർട്ട് ഉണ്ട്.
നിർമ്മാണത്തിലിരുന്ന റോഡിലായിരുന്നു സംഭവം. കൊല്ലം കല്ലുവാതുക്കൽ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാർ ആണ് കത്തിയതെന്നാണ് വിവരം. കാർ ഏറെ നേരം റോഡിൽ നിർത്തിയിടുകയും പെട്ടെന്ന് കാറിനുള്ളിൽ തീ പിടിക്കുകയും ആയിരുന്നു. കാർ പൂർണമായും കത്തി നശിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
