തിരുവനന്തപുരം: വഴുതക്കാട് കാഴ്ചപരിമിതര്‍ക്കായുള്ള സര്‍ക്കാര്‍ വിദ്യാലയത്തില്‍ വിവിധ ഒഴിവുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം. ജോലി ഒഴിവുകളില്‍ മെയ് 26 ന് രാവിലെ 10 മുതല്‍ അഭിമുഖം നടത്തും.
പുരുഷ മേട്രന്‍, വാച്ച്മാന്‍, വനിതാ ഗൈഡ്, വനിതാ മേട്രന്‍, കുക്ക് തസ്തികകളിലാണ് ഒഴിവ്. 27 ന് രാവിലെ 10 മുതല്‍ അസിസ്റ്റന്റ് ടീച്ചര്‍, ക്രാഫ്റ്റ്, ബ്രയിലിസ്റ്റ് തസ്തികയിലേക്ക് പ്രായോഗിക പരീക്ഷയും അഭിമുഖവും നടക്കും.
ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 9.30 ന് ബയോഡേറ്റയും, യോഗ്യതയും, മുന്‍പരിചയവും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം. അസിസ്റ്റന്റ് ടീച്ചര്‍ ബ്രയിലിസ്റ്റിന്റെ അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ സ്വന്തം നിലയില്‍ ബ്രയിലും, സ്‌റ്റൈലസും കൊണ്ടുവരണം. വിശദവിവരങ്ങള്‍ക്ക്: 0471 2328184, 8547722034.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
