വിസിറ്റ് വിസയില്‍ കുടുങ്ങിയവര്‍ക്കും അനധികൃത താമസക്കാര്‍ക്കും നാട്ടിലേക്ക് മടങ്ങാം; മലേഷ്യയില്‍ പൊതുമാപ്പ്

1q 113

തിരുവനന്തപുരം: സാധുവായ പാസ്പോര്‍ട്ടോ വിസയോ ഇല്ലാതെ അനധികൃതമായി താമസിക്കുന്ന പ്രവാസികള്‍ക്ക് അതത് രാജ്യങ്ങളിലേക്ക് മടങ്ങാന്‍ അവസരം. മൈഗ്രന്റ് റീപാട്രിയേഷന്‍ പ്രോഗ്രാം-2 എന്ന പേരില്‍ മലേഷ്യന്‍ ഭരണകൂടം ഈ വര്‍ഷത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. വിസാ തട്ടിപ്പുമൂലം മലേഷ്യയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് പൊതുമാപ്പ് ആശ്വാസകരമാകും.

അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്ക് ഈ വര്‍ഷം മേയ് 19 മുതല്‍ അടുത്ത വര്‍ഷം ഏപ്രില്‍ 30 വരെ ശിക്ഷാ നടപടികള്‍ കൂടാതെ രാജ്യം വിടാനാകും. ഒറിജിനല്‍ പാസ്‌പോര്‍ട്ടിനോടൊപ്പം മാതൃ രാജ്യത്തേക്ക് യാത്ര പുറപ്പെടാനുള്ള വിമാന ടിക്കറ്റും അപേക്ഷയോടൊപ്പം ഹാജരാക്കണം.

സന്ദര്‍ശക വിസയുടെ മറവില്‍ തട്ടിപ്പിനിരയായ നിരവധിപേര്‍ താമസ രേഖകളില്ലാതെ മലേഷ്യയുടെ വിവിധ മേഖലകളില്‍ കുടുങ്ങി കിടക്കുന്നുണ്ട്. രാജ്യം വിടാന്‍ ജയില്‍ വാസവും, പിഴയും ഒടുക്കേണ്ടിവരുമെന്നതിനാല്‍ പൊതുമാപ്പിനു വേണ്ടി കാത്തിരിക്കുന്നവരാണ് ഭൂരിഭാഗം പേരും. രാജ്യത്തുടനീളം പതിനാല് ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസുകളാണ് പൊതുമാപ്പിനായുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ സജ്ജീകരിച്ചിരിക്കുന്നത്.

മുന്‍കൂര്‍ അപ്പോയ്ന്റ്മെന്റുകള്‍ ഇല്ലാതെ തന്നെ അപേക്ഷകര്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസുകളില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാനാകും. അഞ്ഞൂറ് മലേഷ്യന്‍ റിങ്കിറ്റാണ് അപേക്ഷാ ഫീസ്. ഫീസൊടുക്കാന്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, ടിഎന്‍ജി വാലറ്റ് എന്നീ പേയ്മെന്റ് രീതികള്‍ മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും മലേഷ്യന്‍ സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് ഔട്ട് പാസിനായി ഇന്ത്യന്‍ എംബസിയെ സമീപിക്കാം.

ഔദ്യോഗിക ലിങ്ക്: https://www.imi.gov.my/index.php/pengumuman/program-repatriasi-migran-2-0/

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

  • അഡിഡാസ് ഷൂസ് ബോയ്കോട്ട് ചെയ്യാൻ ആഹ്വാനം

  • ആറ് പ്രമുഖ മരുന്നുകൾ നിരോധിച്ച് ആരോഗ്യ മന്ത്രാലയം

  • വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഡിലീറ്റ് ആകുന്നോ?

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading