ദോഹ: ഖത്തറില്‍ സ്വകാര്യ ആശുപത്രിയിലെ ഡെന്റല്‍ യൂണിറ്റ് പൊതുജനാരോഗ്യ മന്ത്രാലയം അടപ്പിച്ചു. ദന്തല്‍ യൂണിറ്റ് താല്‍ക്കാലികമായി അടച്ചുപൂട്ടുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലൈസന്‍സ് അനുവദിച്ചിട്ടുള്ള സേവനങ്ങള്‍ക്ക് പുറമെ നിയമവിരുദ്ധമായി മറ്റ് സേവനങ്ങള്‍ നല്‍കിയതിനാണ് നടപടി. ഡോക്ടര്‍മാരുടെ പ്രൊഫഷണല്‍ ലൈസന്‍സുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയും ചെയ്തു.
മെഡിസിന്‍, ഡെന്റല്‍ ചികിത്സ, ശസ്ത്രക്രിയ എന്നീ മേഖലകളിലെ തൊഴിലുകളെ സംബന്ധിച്ച 1983 ലെ നിയമം (2) ന്റെയും പ്രൊഫഷണല്‍ ലൈസന്‍സുകളുടെ പരിധികളെ നിയന്ത്രിക്കുന്ന ചട്ടങ്ങളുടെയും നയങ്ങളുടെയും ലംഘനം ഡെന്റല്‍ സെന്ററില്‍ കണ്ടെത്തിയെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. നിയന്ത്രണങ്ങള്‍ ലംഘിച്ച ആശുപത്രിക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ആരോഗ്യ പ്രൊഫഷണല്‍സ് വകുപ്പ് നടപ്പിലാക്കുന്ന നിയന്ത്രണ നടപടിക്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു പരിശോധന. രോഗികളുടെ സുരക്ഷയും നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കാന്‍ രാജ്യത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും അംഗീകൃത നിയമങ്ങള്‍, ചട്ടങ്ങള്‍, മാനദണ്ഡങ്ങള്‍ എന്നിവ പാലിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
