ഇഫ്താറില്‍ ഈന്തപ്പഴം എങ്ങനെ പ്രധാന ഭക്ഷണമായി; ഈന്തപ്പഴം കഴിക്കുന്നതിന്റെ പ്രാധാന്യം അറിയാം

dates iftar

ദോഹ: വിശുദ്ധ റമദാന്‍ മാസത്തില്‍ ഇഫ്താറിന് ഈന്തപ്പഴം വളരെ പ്രധാനപ്പെട്ടതാണ്. ഈന്തപ്പഴത്തിന്റെ പോഷകഘടങ്ങളാണ് ഏറ്റവും പ്രധാനം. റമദാനില്‍ നോമ്പ് തുറക്കാന്‍ ഈന്തപ്പഴം കഴിക്കുന്ന രീതി ഇസ്ലാമിക പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയതാണ്.

ഈന്തപ്പഴം അവശ്യ പോഷകങ്ങളാല്‍ സമ്പന്നമാണ്. നോമ്പിന് ശേഷം ഊര്‍ജ്ജവും പോഷകങ്ങളും നിറയ്ക്കുന്നതിനുള്ള ഇത് സഹായിക്കും. ഈന്തപ്പഴത്തിലെ നാരുകള്‍ ദഹനത്തെ സഹായിക്കും. പൊട്ടാസ്യം ശരീരത്തിലെ ജലാംശം ബാലന്‍സ് ചെയ്യും. പേശികളുടെ സങ്കോചങ്ങള്‍, നാഡി സിഗ്നലുകള്‍ എന്നിവ നിയന്ത്രിക്കാനും സഹായിക്കുന്നു.

ഈന്തപ്പഴത്തില് മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെയും നാഡികളുടെയും പ്രവര്‍ത്തനം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, എല്ലുകളുടെ ആരോഗ്യം എന്നിവയ്ക്ക് സഹായിക്കും. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഓക്സിഡേറ്റീവ് സ്ട്രെസില്‍ നിന്ന് ശരീര കോശങ്ങളെ സംരക്ഷിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യും.

ഫൈറ്റോ ഈസ്ട്രജന്‍ ഈസ്ട്രജനെ അനുകരിക്കാനും ആരോഗ്യപരമായ ഗുണങ്ങള്‍ ഉണ്ടാകാനും കഴിയുന്ന സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സംയുക്തങ്ങളാണ്. ഈ പോഷകങ്ങള്‍ റമദാന്‍ കാലത്തെ നോമ്പിനുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കും.

ഈന്തപ്പഴം മിതമായ അളവില്‍ പ്രമേഹമുള്ളവര്‍ക്ക് അനുയോജ്യമായ ലഘുഭക്ഷണമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈന്തപ്പഴത്തിന് കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ഉണ്ടെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു, അതായത് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ അവയ്ക്ക് കുറഞ്ഞ സ്വാധീനമുണ്ട്. മെഡിക്കല്‍ ന്യൂസ് ടുഡേ പ്രകാരം പ്രമേഹമുള്ളവരില്‍ 7-10 ഈന്തപ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവിന് കാരണമാകില്ലെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. എന്നിരുന്നാലും, ഡോക്ടറുകടെ കണ്‍സള്‍ട്ടേഷന്‍ നല്ലതാണ്.

ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള പോഷകഘടങ്ങള്‍

മെഡ്ജൂള്‍ ഈന്തപ്പഴം: 277 കലോറി, 75 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 6.7 ഗ്രാം ഫൈബര്‍, 696 മില്ലിഗ്രാം പൊട്ടാസ്യം, 54 മില്ലിഗ്രാം മഗ്നീഷ്യം.

ഖുദ്രി ഈന്തപ്പഴം: 276 കലോറി, 73 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 8 ഗ്രാം ഫൈബര്‍, 656 മില്ലിഗ്രാം പൊട്ടാസ്യം, 60 മില്ലിഗ്രാം മഗ്നീഷ്യം.

അജ്‌വ ഈന്തപ്പഴം: 280 കലോറി, 75 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 6.5 ഗ്രാം ഫൈബര്‍, 652 മില്ലിഗ്രാം പൊട്ടാസ്യം, 65 മില്ലിഗ്രാം മഗ്നീഷ്യം.

സുക്കാരി ഈന്തപ്പഴം: 274 കലോറി, 72 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 7 ഗ്രാം ഫൈബര്‍, 680 മില്ലിഗ്രാം പൊട്ടാസ്യം, 58 മില്ലിഗ്രാം മഗ്നീഷ്യം.

സഫാവി ഈന്തപ്പഴം: 276 കലോറി, 74 ഗ്രാം കാര്‍ബോഹൈഡ്രേറ്റ്, 7.1 ഗ്രാം ഫൈബര്‍, 670 മില്ലിഗ്രാം പൊട്ടാസ്യം, 57 മില്ലിഗ്രാം മഗ്നീഷ്യം.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading