ചാരിറ്റിയുടെ മറവില്‍ തട്ടിപ്പ്; ഖത്തറില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

online fraud

ദോഹ: ചാരിറ്റി ധനസമാഹരണത്തിന്റെ മറവില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകം. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി), നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി, ആഭ്യന്തര മന്ത്രാലയം (എംഒഐ), ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ റെഗുലേറ്ററി അതോറിറ്റി എന്നിവര്‍ സംയുക്തമായാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

ചാരിറ്റിയുടെ മറവില്‍ വ്യാജ പരസ്യങ്ങള്‍ ഉള്‍പ്പെടെ നല്‍കി അനധികൃതമായി ഫണ്ട് ശേഖരിക്കുക തുടങ്ങിയവയ്‌ക്കെതിരെയാണ് മുന്നറിയിപ്പ്. ധനസഹായം നല്‍കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അധികൃതര്‍ പങ്കിട്ടു.

  • ഔദ്യോഗികവും അംഗീകൃതവുമായ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുകളിലൂടെ മാത്രം സംഭാവന നല്‍കുക.
  • ഫോണ്‍, ഇമെയില്‍ അല്ലെങ്കില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി സംഭാവനകള്‍ അഭ്യര്‍ത്ഥിക്കുന്ന വ്യക്തികള്‍, ഗ്രൂപ്പുകള്‍ എന്നിവയില്‍ ജാഗ്രത പാലിക്കുക
  • വൈകാരികമായി ലഭിക്കുന്ന സഹായ അഭ്യര്‍ത്ഥനകള്‍ ഒഴിവാക്കുക.

ഇത്തരത്തില്‍ തട്ടിപ്പുകള്‍, വ്യാജ ധനാഭ്യര്‍ത്ഥന കേസുകള്‍ എന്നിവ 3361 8627 എന്ന ഹോട്ട്ലൈന്‍ വിളിച്ചോ മെട്രാഷ് ആപ്പിലൂടെയോ റിപ്പോര്‍ട്ട് ചെയ്യാമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading