ദോഹ: ഖത്തറില്‍ റമദാനോടനുബന്ധിച്ച് കത്താറ കള്‍ച്ചറല്‍ വില്ലേജ് ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. ‘ബ്രദര്‍ഹുഡ്’ (സാഹോദര്യം) എന്നതാണ് മത്സരത്തിന്റെ പ്രമേയം. സാഹോദര്യത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിലൂന്നിയ കഥകളാണ് മത്സരത്തിനായി സമര്‍പ്പിക്കേണ്ടത്. കഥകള്‍ റമദാന്‍ 29 ന് മുമ്പായി അയക്കണം.
നിബന്ധനകള്‍:
- വാക്കുകളുടെ എണ്ണം 1,500-ല്‍ കുറയാന്‍ പാടില്ല. 5,000-ത്തില്‍ കൂടുതലും ആയിരിക്കരുത്.
- അക്ഷരപ്പിശകുകളില്ലാതെ ക്ലാസിക്കല്‍ അറബിയിലായിരിക്കണം കഥ എഴുതേണ്ടത്.
- കഥ ഒരു മാധ്യമത്തിലും പ്രസിദ്ധീകരിച്ചതോ മുമ്പ് ഏതെങ്കിലും അവാര്‍ഡ് നേടിയതോ ആയിരിക്കരുത്. അത് ഈ മത്സരത്തിന് മാത്രമായിരിക്കണം.
- പ്രായഭേദമന്യേ എല്ലാ എഴുത്തുകാര്‍ക്കും പങ്കെടുക്കാം.
- ഓരോ മത്സരാര്‍ത്ഥിക്കും ഒരു കഥ മാത്രമേ സമര്‍പ്പിക്കാന്‍ അനുവാദമുള്ളൂ.
- ഒരു വേഡ് ഡോക്യുമെന്റ് ഫയല്‍ ആയാണ് കഥ അയക്കേണ്ടത്പ
- ങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന എഴുത്തുകാര്‍ അവരുടെ അച്ചടിച്ചതും ഫോര്‍മാറ്റ് ചെയ്തതുമായ ചെറുകഥകള്‍ novelkatara.net എന്ന ഇ-മെയിലില്‍ അയക്കണം.
മത്സരത്തിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് 15,000 ഖത്തര്‍ റിയാലും രണ്ടാം സ്ഥാനത്തിന് 12,000 റിയാലും മൂന്നാം സ്ഥാനത്തിന് 10,000 ഖത്തര്‍ റിയാലുമാണ് സമ്മാനം.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്- https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
