ദുബായ്: യുഎഇയില്‍ ട്രക്ക് ഇടിച്ച് 73-കാരി മരിച്ചു. ഷാര്‍ജ മുനിസിപ്പാലിറ്റിയിലെ ട്രക്കിടിച്ചാണ് മരണം സംഭവിച്ചത്. ട്രക്ക് റിവേഴ്‌സ് എടുക്കുന്നതിനിടെ വയോധികയെ ഇടിക്കുകയായിരുന്നു. അല്‍ സബ്ക ഏരിയയിലെ വയോധികയുടെ വീടിന് സമീപം ബുധനാഴ്ചയാണ് അപകടമുണ്ടായത്. കൊമോറസ് ദ്വീപില്‍ നിന്നുള്ള സ്ത്രീയാണ് അപകടത്തില്‍പ്പെട്ടത്.
യുവതി ട്രക്കിന് പിന്നില്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെടാതെ ഡ്രൈവര്‍ റിവേഴ്‌സ് എടുക്കയായിരുന്നുവെന്ന് ഷാര്‍ജ പോലീസ് പറഞ്ഞു. അപകടത്തിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
